Kerala Rain Alert: കനത്ത മഴ തുടരുന്നു… രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

Heavy Rain At Kerala : ശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ട്. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലും വെള്ളം കയറി.

Kerala Rain Alert: കനത്ത മഴ തുടരുന്നു... രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
Updated On: 

18 Jul 2024 | 01:15 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴയെത്തുടർന്ന് സംസ്ഥാനത്ത് ഉടനീളം വ്യാപക നാശമാണ് ഉണ്ടായിട്ടുള്ളത്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമായിട്ടുള്ളത്. ഇതിനെത്തുടർന്ന് ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഉള്ളത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മരണങ്ങൾ

മഞ്ചേരിയിലെ ക്വാറിയിൽ കാണാതായ അതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷക്കാരൻ ദിഷക് മണ്ഡിക (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളത്ത് കുട്ടമ്പുഴയാറിൽ കാട്ടാന ഒഴുകിപ്പോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത് എന്നാണ് വിവരം.

വ്യാപക നാശനഷ്ടം

ശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ട്. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലും വെള്ളം കയറി. കൂടാതെ നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തെ ഭയന്നാണ് കഴിയുന്നത്. കർണാടക സ്വദേശികളുടെ കാർ വെള്ളക്കെട്ടിൽ മുങ്ങിയതായും റിപ്പോർട്ട് ഉണ്ട്. യാത്രക്കാരെ രക്ഷപ്പെടുത്തി. മഴ മൂലം കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടതായും വിവരങ്ങൾ പുറത്തു വരുന്നു.

ALSO READ: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലങ്കര ടാമിന്റെ ഷട്ടറുകൾ ഉയർത്തി

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തി. ഷട്ടറിന്റെ 50 സെന്റി മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കൂരാച്ചുണ്ട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയതിനേ തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചത്. തുടർന്ന് ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകി. മഴ തുടർന്നാൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കേണ്ടി വരുമെന്ന് അധികൃതർ സൂചിപ്പിച്ചു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍