Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
Night Travel Restrictions Imposed in Kozhikode: കനത്ത മഴ പെയ്യുമെന്ന പ്രവചനം ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലയിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമില്ലാത്ത എല്ലാവിധ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നു വൈകിട്ട് ( സെപ്റ്റംബർ 24 ) മുതൽ നാളെ പകൽവരെ
കോഴിക്കോട്: കനത്ത മഴ പെയ്യുമെന്ന പ്രവചനം ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലയിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമില്ലാത്ത എല്ലാവിധ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നു വൈകിട്ട് ( സെപ്റ്റംബർ 24 ) മുതൽ നാളെ പകൽവരെ ഇല്ലെങ്കിൽ അതി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. അതിനാൽ ജില്ലയിലെ മലയോരമേഖലകളിൽ ഇന്ന് രാത്രിയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിലൂടെ ഗതാഗതം നിയന്ത്രിക്കേണ്ടതാണ് എന്ന് കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും, പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി വക്കാനും മുൻകൂറായി മാറ്റി താമസിപ്പിക്കേണ്ടവരെ സ്ഥലത്ത് നിന്ന് മാറ്റി ആവശ്യമായ ക്രമീരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്.
കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ ശക്തമായ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.
Also Read: ചെലവ് 19.88 ലക്ഷം! മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണം സ്പോൺസർ ചെയ്തത് ചിപ്സൺ ഏവിയേഷൻ
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ( സെപ്റ്റംബർ 24) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതേ സമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയാണ് ഉള്ളത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ് എന്ന് അധികൃതർ അറിയിക്കുന്നു. നദിതീരങ്ങൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചിത്രങ്ങൾ പകർത്തുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.
English Summary
Restrictions on night travel have been imposed in Kozhikode district due to forecasts of heavy rain. The District Collector has advised against all non-essential travel to the district’s hilly and high-altitude areas.