AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ന്യൂനമർദ്ദവും ചക്രവാതചുഴിയും ഒന്നിച്ച്; സംസ്ഥാനത്ത് മഴ കനക്കുമോ അതോ ചൂട് കൂടുമോ?

Kerala Rain Alert Today: കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് (ശനിയാഴ്ച്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather Update: ന്യൂനമർദ്ദവും ചക്രവാതചുഴിയും ഒന്നിച്ച്; സംസ്ഥാനത്ത് മഴ കനക്കുമോ അതോ ചൂട് കൂടുമോ?
Kerala WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 Feb 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കുള്ള (Kerala Rain Alert) സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഏറ്റവും പുതുക്കിയ മുന്നറിയിപ്പുകൾ പ്രകാരം, നിലവിലെ കനത്ത് ചൂടിന് ആശ്വാസമായി കുളിർമഴ എത്തുമെന്നാണ് പ്രവചിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത.

കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി പുതിയ ന്യൂനമർദ്ദവുമായി കൂടിചേർന്നതായാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് കേരളത്തിൽ ഫെബ്രുവരി 21 മുതൽ 25 വരെയുള്ള തീയതികളിൽ നേരിയ/ഇടത്തരം മഴയ്ക്കും 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ALSO READ: എരിപൊരി വെയിലിന് വിട, ഇന്ന് കേരളം മുഴുവൻ മഴ പെയ്യും, യെല്ലോ അലർട്ട് ഇവിടെയെല്ലാം

കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് (ശനിയാഴ്ച്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. അതുകൂടാതെ സംസ്ഥാനത്തെ ഇടുക്കി, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പും കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത്, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ ചൂട് കൂടുമോ?

നിലവിൽ മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ അന്തരീക്ഷം പൊതുവെ മേഘാവൃതമാണ്. എങ്കിലും, മഴ പെയ്യാത്ത സമയങ്ങളിൽ വായുവിൽ ഈർപ്പം (Humidity) കൂടുന്നത് കാരണം അമിതമായ ചൂടും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. മുന്നറിയിപ്പുള്ളതുപോലെ മഴ ലഭിച്ചാൽ മേൽപ്പറഞ്ഞ ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമുണ്ടാകാനാണ് സാധ്യത. എന്നാൽ മാർച്ച് മാസത്തോട് കൂടി സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കാനും സാധ്യതയുണ്ട്. വേനൽ മഴ ലഭിച്ചാൽ മാത്രമെ ഈ ചൂടിന് ശമനമുണ്ടാകുകയുള്ളൂ. ചൂട് കനത്തതോടെ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.