AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: വെയിലില്ല, മഴയോട് മഴ! ന്യൂനമർദ്ദം അതിശക്തം; ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്

Kerala Today Rain alert: മഴ മുന്നറിയിപ്പിനോടൊപ്പം ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Kerala Rain Alert: വെയിലില്ല, മഴയോട് മഴ! ന്യൂനമർദ്ദം അതിശക്തം; ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 23 Feb 2026 | 05:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തെക്കൻ ജില്ലകളിൽ മഴ തുടരും (Kerala Rain alert). തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് നിലവിൽ കേരളത്തിൽ മഴ ലഭിക്കുന്നത്. കൂടാതെ നിലവിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

അതിനാൽ കേരളത്തിൽ ഫെബ്രുവരി 26 വരെ നേരിയ/ഇടത്തരം മഴയ്ക്കും ചില അവസരങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: തെക്കൻ ജില്ലക്കാരേ, മഴ വരുന്നുണ്ടേ….അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

മഴ മുന്നറിയിപ്പിനോടൊപ്പം ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസമായി നിലനിന്നിരുന്ന കടുത്ത ചൂടിന് ആശ്വാസമേകിയാണ് ശക്തമായ മഴ ലഭിച്ചത്. മിക്ക ജില്ലകളിലും പ്രവചിച്ചതിലും കൂടുതൽ മഴയാണ് ഇക്കഴിഞ്ഞ ദിവസം പെയ്തത്.

അതേസമയം ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിൻ്റെ സാനിധ്യം മൂലം അടുത്ത 48 മണിക്കൂർ നേരത്തേക്ക് മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.