Kerala Rain Alert: ചൂട് കുറയുമോ അതോ കൂടുമോ? ഇന്ന് എവിടെല്ലാം മഴ പെയ്യും; കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Rain Alert Today Evening: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 13ാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കടക്കുന്നതിനൊപ്പം തന്നെ ആശ്വസമായി വേനൽമഴ (Kerala Rain Alert today) എത്തുന്നു. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന 13ാം തീയതി വരെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മഴ വരുന്നുണ്ട്, പക്ഷേ ഈ ജില്ലകൾ ചുട്ടുപൊള്ളും; ഇന്നത്തെ കാലാവസ്ഥ
എന്നാൽ സംസ്ഥാനത്ത് ഓരോ ദിവസവും ശക്തമായ ചൂട് കൂടുകയാണ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും, കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
ചൂട് കൂടുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്
രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്താണ് സൂര്യരശ്മികൾക്ക് തീവ്രത ശക്തമാകുന്നത്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയത്ത് ഒഴിവാക്കി വെയിൽ കുറഞ്ഞ വൈകുന്നേരത്തേക്ക് മാറ്റുക.
ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുക. ദിവസവും 3-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.
കഫീൻ അടങ്ങിയ ചായ, കാപ്പി, മദ്യം, അമിതമായി മധുരം ചേർത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും.