AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ വരുന്നുണ്ട്, പക്ഷേ ഈ ജില്ലകൾ ചുട്ടുപൊള്ളും; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടിമിന്നൽ ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ലഭിക്കുന്ന വേനൽമഴ ചൂടിന് വലിയ ആശ്വാസമാണ്. മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ട്.

Kerala Weather Update: മഴ വരുന്നുണ്ട്, പക്ഷേ ഈ ജില്ലകൾ ചുട്ടുപൊള്ളും; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 10 Apr 2026 | 06:27 AM

സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടിമിന്നൽ ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ ലഭിക്കുന്ന വേനൽമഴ ചൂടിന് വലിയ ആശ്വാസമാണ്.

നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂടിന് ശമനം ഉണ്ടായേക്കില്ല. മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.

ALSO READ: വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തൃശ്ശൂരിൽ 

അതേസമയം, എൽ നിനോയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദ​ഗ്ധർ അറിയിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ മദ്ധ്യ കിഴക്കൻ ഭാ​ഗങ്ങളിൽ സമുദ്രജലത്തിന്റെ അസാധാരണമായ ചൂട് ഉയർച്ചയാണിത്. ഇവ ആ​ഗോള കാലാവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. അതിന്റെ ഭാ​ഗമായി ഇന്ത്യയിൽ മൺസൂൺ മഴ കുറയാം.

കൊടുംചൂടിനെ നേരിടാം

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. അതിനാൽ പകൽ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Follow Us