Kerala Rain Alert: എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത; ഇടിമിന്നലും ഉറപ്പ്; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
Rain Forecast in Kerala Today, April 1: ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നത്.

Rain clouds
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കുമാണ് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.
നിലവിലെ അപ്‌ഡേറ്റുകള്‍ പ്രകാരം, നാളെയും ഇന്നത്തേതിന് സമാനമായ കാലാവസ്ഥ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, ഉച്ചയ്ക്ക് ശേഷം പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പില്‍ ചിലപ്പോള്‍ മാറ്റമുണ്ടായേക്കാം. അതുകൊണ്ട് തന്നെ, കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ അറിയിപ്പുകള്‍ പിന്തുടരണം.
നിലവിലെ മുന്നറിയിപ്പുകള്‍ പ്രകാരം, ഏപ്രില്‍ മൂന്നിന് സംസ്ഥാനത്ത് പല ജില്ലകളിലും മഴ കുറയും. അന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ ഒരു ജില്ലയിലും മഴ സാധ്യതയില്ല. എന്നാല്‍ ഏപ്രില്‍ നാല് മുതല്‍ മഴ വീണ്ടും ശക്തമായേക്കും. അന്ന് എല്ലാ ജില്ലകളിലും മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ഇടിമിന്നലിനെയും പേടിക്കണം
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും, നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോട് കൂടിയ മഴയ്ക്ക്ും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 കി.മീ വരെ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം.
ഏപ്രിലില്‍ തകര്‍ത്തുപെയ്യും
ഏപ്രിലില്‍ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള മിക്ക ഇടങ്ങളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ഏപ്രിലില്‍ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.