AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Rain Forecast April 2026: മഴ കിട്ടാത്തവര്‍ വിഷമിക്കേണ്ട; ഏപ്രിലില്‍ വരുന്നുണ്ട് ‘പെരുംമഴ’; വിഷുവാഘോഷം നനയുമോ?

IMD predicts Normal to above-normal rainfall in April 2026: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രിലില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ഇന്ത്യ ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.

Kerala Rain Forecast April 2026: മഴ കിട്ടാത്തവര്‍ വിഷമിക്കേണ്ട; ഏപ്രിലില്‍ വരുന്നുണ്ട് ‘പെരുംമഴ’; വിഷുവാഘോഷം നനയുമോ?
RainImage Credit source: PTI, x.com/Indiametdept
Jayadevan AM
Jayadevan AM | Updated On: 31 Mar 2026 | 08:27 PM

ഏപ്രിലില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ഇന്ത്യ ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രിലിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരമാവധി താപനില സാധാരണ നിലയിലോ, അതില്‍ താഴെയോ ആയിരിക്കാന്‍ സാധ്യതയുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ താപനില പ്രതീക്ഷിക്കുന്നു.

ഏപ്രിലിൽ, ഒഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തീരപ്രദേശങ്ങളിലും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൂടുതൽ ഉഷ്ണതരംഗള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Kerala Weather Update: മഴ നനഞ്ഞ് അവധി ആഘോഷിക്കാം, കാലാവസ്ഥ ഇങ്ങനെ

നിലവിൽ, ഇക്വട്ടോറിയല്‍ പസഫിക് സമുദ്രത്തിൽ ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) അവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ സാഹചര്യങ്ങൾ തുടരാനാണ് സാധ്യത എന്നാണ് മൺസൂൺ മിഷൻ ക്ലൈമറ്റ് ഫോർകാസ്റ്റ് സിസ്റ്റത്തിന്റെ (എംഎംസിഎഫ്എസ്) ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതിനുശേഷം, എൽ നിനോ സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ക്രമേണ വർധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്‌

Follow Us