Kerala Rain Alert Today: അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ :ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala Rain Alert Today: ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert Today: അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ :ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

Rain Alert

Updated On: 

12 Oct 2025 | 06:15 AM

സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും കനക്കുന്നത്.

ഇത് പ്രകാരം അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read:ശബരിമല സ്വര്‍ണമോഷണം; ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായി കേസ്

ഈ ദിവസങ്ങളിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇതിനു പുറമെ ലക്ഷദ്വീപ്, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്
ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്