AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: മഴ ഇന്നും തുടരും, ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം!; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മുന്നറിയിപ്പ്

Kerala Rain Alert Today: കേരളത്തിൽ 25 വരെ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ആണ് കേരളത്തിലെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം.

Kerala Weather Update: മഴ ഇന്നും തുടരും, ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം!; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മുന്നറിയിപ്പ്
Rain Alert KeralaImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 Feb 2026 | 06:00 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഇന്നും തുടരും. കനത്ത് ചൂടിന് ആശ്വാസമേകി ഇന്നലെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ ലഭിച്ചിരുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം (Low Pressure Area) ആണ് കേരളത്തിലെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

ഇതേതുടർന്ന് കേരളത്തിൽ 25 വരെ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ALSO READ: ന്യൂനമർദ്ദവും ചക്രവാതചുഴിയും ഒന്നിച്ച്; സംസ്ഥാനത്ത് മഴ കനക്കുമോ അതോ ചൂട് കൂടുമോ?

ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽ മഴ ലഭിച്ചതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ഉയർന്ന താപനിലയിൽ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ മഴ മുന്നറിപ്പില്ലാത്ത ജില്ലകളിൽ ചൂട് ശക്തമാകാനാണ് സാധ്യത.

മാർച്ച് മാസത്തോടെ വീണ്ടും ചൂട് കനത്തേക്കും. ഇടയ്ക്കുള്ള വേനൽമഴ മാത്രമാണ് ആശ്വാസമേകുക. സാധാരണയായി മാർച്ച് പകുതിയോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും അത് ചൂട് പൂർണ്ണമായി കുറയ്ക്കാൻ സഹായിക്കില്ല. കർഷകർക്കും വരൾച്ച അനുഭവപ്പെടുന്ന മേഖലകളിലും ഇത്തരം വേനൽമഴ ​ഗുണകരമാകും.