Kerala Rain Alert: മഴ മാറിയോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

Kerala Rain Alert Update: ചൊവ്വ രാത്രിയോടെ ആന്ധ്രാതീരം കടന്നുപോയ മോൻതാ തെക്കൻ ഛത്തീസ്ഗഡിലേക്ക് നീങ്ങി ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ പ്രവചനം. നൂറുകിലോമീറ്ററോളം വേഗത്തിലാണ് കാറ്റുവീശിയടിച്ചത്. മോൻത ചുഴലികാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്.

Kerala Rain Alert: മഴ മാറിയോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

Kerala Rain Alert

Published: 

31 Oct 2025 | 06:07 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ (Kerala Rain Alert) ശക്തി കുറഞ്ഞുവരുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിലും രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Also Read: ഇന്ന് ഇനി മഴയുണ്ടോ? നാളെയോ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോൻത ചുഴലികാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ആന്ധ്രപ്രദേശിൽ നാശം വിതച്ച മോൻത ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞിരിക്കുകയാണ് നിലവിൽ. കനത്തമഴയിലും കാറ്റിലും 1.50 ലക്ഷം ഏക്കർ കൃഷിനാശമുണ്ടായതായാണ് റിപ്പോർട്ട്. ചൊവ്വ രാത്രിയോടെ ആന്ധ്രാതീരം കടന്നുപോയ മോൻതാ തെക്കൻ ഛത്തീസ്ഗഡിലേക്ക് നീങ്ങി ശക്തി കുറഞ്ഞതായാണ് കാലാവസ്ഥാ പ്രവചനം. നൂറുകിലോമീറ്ററോളം വേഗത്തിലാണ് കാറ്റുവീശിയടിച്ചത്. തെലങ്കാന, ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ ഇതിൻ്റെ ഭാ​ഗമായി കനത്തമഴയാണ് ലഭിച്ചത്.

 

Follow Us
Related Stories
Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യും? ചൂടിന് ആശ്വാസം; മുന്നറിയിപ്പുകൾ ഈ ജില്ലകളിൽ
Sabarimala Padi Pooja: ബുക്കിംഗ് മറിച്ചു നൽകുന്നു? ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണം; ഹൈക്കോടതി
Mammootty: ‘മമ്മൂട്ടി എത്തിയതോടെ പദ്ധതി കൂടുതൽ ശ്രദ്ധ നേടി, അതാണ് കാണേണ്ടത്’; സൈബർ ആക്രമണത്തെ തള്ളി പി രാജീവ്
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുനേരെ കല്ലേറ്; കേസെടുത്ത് റെയിൽവേ പോലീസ്
സൗഹൃദം ഉപേക്ഷിച്ചതിൽ പക” വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Kerala Government: ജോലി അഞ്ച് ദിവസം മാത്രം, പെൻഷൻ പ്രായം 60; സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ, നടപ്പിലാക്കുന്നത് എന്ന്?
ചൂടത്ത് കൂളാകാൻ ബട്ടർ സ്കോച്ച് ഐസ്ക്രീം വീട്ടിലുണ്ടാക്കാം! ഈസി റെസിപ്പി
ഓറഞ്ച് തൊലി കളയല്ലേ, അടിപൊളി കറിയുണ്ടാക്കാം
സ്റ്റീല്‍ പാത്രം നിറംമങ്ങിയോ? തിളക്കം വര്‍ധിപ്പിക്കാനിതാ ടിപ്പ്‌
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ പഴം വിഴുങ്ങിയാൽ പോരാ
ചൂടിന് നല്ലത്! പനനൊങ്ക് ആസ്വദിച്ച് കെ. സുരേന്ദ്രന്‍
വയനാട് തുരങ്കപാത നിർമ്മാണം: ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി നിര്‍വഹിച്ചപ്പോള്‍
പെരുമ്പളം പാലത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസ് യാത്ര ചെയ്തപ്പോള്‍
വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ഇറങ്ങിയപ്പോൾ