AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert Update: മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala Rain Alert Updat: പുതിയ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert Update: മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala RainImage Credit source: PTI
Sarika KP
Sarika KP | Published: 24 May 2025 | 02:59 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാ​ഗമായി മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതിയ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്.

റെഡ് അലർട്ട്
24/05/2025 (ശനി): കണ്ണൂർ, കാസറഗോഡ്
25/05/2025 (ഞായർ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26/05/2025 (തിങ്കൾ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട്
24/05/2025 (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
25/05/2025 (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
26/05/2025 (തിങ്കൾ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/05/2025 ( ചൊവ്വ): പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
28/05/2025 (ബുധൻ): കണ്ണൂർ, കാസർഗോഡ്

മഞ്ഞ അലർട്ട്
27/05/2025 (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
28/05/2025 (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

Also Read:കേരളത്തിൽ കാലവർഷം എത്തി, ഇത്ര നേരത്തെ എത്തുന്നത് 16 വർഷത്തിന് ശേഷം

അതേസമയം സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. സാധാരണയിലും എട്ട് ദിവസം മുൻപാണ് കാലവർഷം എത്തിയത് 2009 ന് ശേഷം ഏറ്റവും നേരത്തെയാണ് ഇത്തവണ കാലവർഷം എത്തിയത്. 2009-ൽ മെയ് 23-നായിരുന്നു കാലവർഷം എത്തിയത്. മെയ് 27നായിരുന്നു ആദ്യം കാലവർഷം എത്തുമെന്ന് പ്രവചിച്ചത്.

Follow Us