Kerala Rain Alert: ദീപാവലി ആഘോഷം വെള്ളത്തിലാകുമോ ? സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്!

IMD Warns of Heavy Showers in Two Kerala Districts: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണികൂറിൽ 30 കിലോമിറ്റർ മുതൽ 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നവംബർ 11 വരെ തുടരും. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Kerala Rain Alert: ദീപാവലി ആഘോഷം വെള്ളത്തിലാകുമോ ? സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്!

പ്രതീകാത്മക ചിത്രം

Updated On: 

08 Nov 2026 | 06:53 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ദീപാവലി ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്, ഇതിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കോട്ടയം എന്നീ ജില്ലകളിലാന് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നവംബർ ഏഴിന് ഉച്ചക്ക് ഒരു മണിയോടെ പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് പുലർച്ചെ 4 മണിയോടെ പുറത്തുവിട്ട ദിനാന്തരീക്ഷാവസ്ഥ പ്രകാരം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ടയിടഗ്ഗളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണികൂറിൽ 30 കിലോമിറ്റർ മുതൽ 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നവംബർ 11 വരെ തുടരും. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാര്യമായ മഴ ഉണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. നവംബർ ഏഴ് ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കിയ കാലാവസ്ഥാ മുന്നാറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസങ്ങളിൽ ഗ്രീൻ അലേർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരികുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നു. മലപ്പുറം തൃശൂർ, പാലക്കാട് എന്നീ ജില്ലകൾ പരസ്പരം അതിർത്തി പങ്കിടുന്ന ചില പ്രദേശങ്ങളിൽ നിന്ന് മാത്രം മഴ ഒഴിഞ്ഞു നിന്നതായും മാപ്പിൽ കാണാം.

ഇന്ന് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ യാത്രകൾ ചെയ്യും എന്നതിലെ മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർ മഴ മുന്നിൽ കണ്ട് വേണ്ട മുൻ കരുതലുകൾ എടുക്കണം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മിന്നലിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ പ്രദേശങ്ങളിലുള്ള ആഘോഷങ്ങൾ ഒഴിവാക്കേണ്ടതാണ്. സുരക്ഷിതമായി ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ദീപാവലി ആശംസകൾ.

English Summary

The IMD has issued a Yellow Alert for Idukki and Kottayam, warning of heavy rain and thunderstorms during Diwali. Residents are advised to exercise caution while traveling and celebrating outdoors.

Loading...
Unable to load recommendations.
Follow Us
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി