Kerala Rain Alert: ചക്രവാതചുഴിയും ഇടിമിന്നലും …. ഈ ജില്ലക്കാർക്ക് മഴ ഉറപ്പ്, മുന്നറിയിപ്പ് ഇങ്ങനെ

Kerala rainfall forecast February 27 to March 03: വടക്കൻ കേരളത്തിലെ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ മാർച്ച് 1 മുതൽ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala Rain Alert: ചക്രവാതചുഴിയും  ഇടിമിന്നലും .... ഈ ജില്ലക്കാർക്ക് മഴ ഉറപ്പ്, മുന്നറിയിപ്പ് ഇങ്ങനെ

Rain

Published: 

27 Feb 2026 | 02:12 PM

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ വേനൽമഴ സജീവമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ മൂലത്തറയിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (61 mm). തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിലവിൽ ചക്രവാതചുഴിയുടെ സ്വാധീനത്താൽ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഫെബ്രുവരി 27-ന് പുറപ്പെടുവിച്ച പുതിയ ഭൂപടം അനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ട്.

ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും (ലക്ഷദ്വീപ് ഒഴികെ) ലഘുവായതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാർച്ച് 3 വരെ ലഘുവായ മഴ തുടരാൻ സാധ്യതയുണ്ട്.

ALSO READ: മാനം കറുത്തു, ഇന്ന് മഴ എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ…..

വടക്കൻ കേരളത്തിലെ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ മാർച്ച് 1 മുതൽ മഴ കുറയാനും വരണ്ട കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എന്നാൽ മാർച്ച് 3-ഓടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും നേരിയ തോതിൽ ഉണ്ടായേക്കാം.

 

കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ച പ്രധാന മഴ വിവരങ്ങൾ

 

  • മൂലത്തറ: 61
  • നിലമ്പൂർ: 56
  • തൃപ്രയാർ: 55.6
  • പീരുമേട്: 40
  • പെരുമ്പാവൂർ: 34
  • മണ്ണാർക്കാട്: 28

നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലേർട്ട് ആണ് നൽകിയിരിക്കുന്നത്. എങ്കിലും മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ