Ration Card Verification: ഇൻകം ടാക്സ് കുരുക്കിട്ടു, ഇവർക്ക് റേഷൻ കാർഡ് മാറും!

Kerala Ration Card Verification: നികുതി റിട്ടേൺ നടപടികളിൽ വ്യക്തികളുടെ ആധാർനമ്പർ ലിങ്ക് ചെയ്തിട്ടുള്ള പാൻകാർഡ് ഉപയോഗിക്കുന്നതിനാൽ ഈ വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളിൽ നിന്ന് എഐ-യുടെ സഹായത്തോടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരുണ്ടോയെന്ന് പരിശോധിച്ചു.

Ration Card Verification: ഇൻകം ടാക്സ് കുരുക്കിട്ടു, ഇവർക്ക് റേഷൻ കാർഡ് മാറും!

പ്രതീകാത്മക ചിത്രം

Updated On: 

24 Sep 2026 | 01:00 PM

കേരളത്തിൽ അനർഹമായി മുൻഗണനാ (മഞ്ഞ, പിങ്ക്) റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർമ്മിത ബുദ്ധി അധിഷ്ഠിത പരിശോധന. ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തികൾ ഉൾപ്പെട്ട റേഷൻകാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. ആദായ നികുതി അടയ്ക്കുന്നവരോ വാർഷിക വരുമാനം നിശ്ചിത പരിധിയിൽ കൂടുതലുള്ളവരോ മുൻഗണനാവിഭാഗം (മഞ്ഞ-എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ഇത്തരത്തിൽ ഉൾപ്പെടുത്തിയവരെ കണ്ടെത്തി വെള്ള കാർഡിലേക്കാണ് തരം മാറ്റുന്നത്. നികുതിറിട്ടേൺ നടപടികളിൽ വ്യക്തികളുടെ ആധാർനമ്പർ ലിങ്ക് ചെയ്തിട്ടുള്ള പാൻകാർഡ് ഉപയോഗിക്കുന്നതിനാൽ ഈ വിവരങ്ങൾ സിവിൽസപ്ലൈസ് വകുപ്പിന്റെ ഐ.ടി സെല്ലിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളിൽ നിന്ന് എഐ-യുടെ സഹായത്തോടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരുണ്ടോയെന്ന് പരിശോധിച്ചു.

ALSO READ: ക്ഷേമപെൻഷൻ വിതരണo ഇന്ന് മുതൽ, വീട്ടിലെത്തുമോ?

അനർഹരെ കണ്ടെത്തി നടപടി

ഭൂമി, വാഹനം, വായ്പകൾ, ജി.എസ്.ടി. രജിസ്ട്രേഷൻ, ഇ.പി.എഫ്.ഒ. തുടങ്ങി പത്തിലധികം മേഖലകളിലെ വിവരങ്ങൾ പരിശോധിച്ചാണ് അനർഹരെ കണ്ടെത്തുന്നത്. കൂടാതെ ഉവരെ ഫോണിൽ വിളിച്ച് പുന:പരിശോധനയും നടത്തും. തുടർന്നാണ് റേഷൻ കാർഡ് തരം മാറ്റുന്നത്. നികുതിറിട്ടേൺ സമർപ്പിച്ചവർ റേഷൻകാർഡ് വേർതിരിച്ച് മറ്റംഗങ്ങളുടെ ആനുകൂല്യം നിലനിർത്താം. അതിന്‌ കഴിയാത്തവരാണെങ്കിൽ വെള്ളക്കാർഡിലേക്ക് തരംമാറ്റാവുന്നതാണ്. നിശ്ചിത സമയംകഴിഞ്ഞിട്ടും തെറ്റായവിവരങ്ങൾ നൽകി മുൻഗണനാ കാർഡിൽ തുടരുകയാണെങ്കിൽ നിയമനടപടി എടുത്തേക്കും.

റേഷൻ മണ്ണെണ്ണ വില കൂട്ടി

സംസ്ഥാനത്ത് റേഷൻ വില വർധിപ്പിച്ചു. എണ്ണക്കമ്പനികൾ അടിസ്ഥാന വില ഉയർത്തിയതിനെ തുടർന്ന് ലിറ്ററിന് 6 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 71 രൂപയിൽ നിന്ന് 77 രൂപയായി ഉയർന്നു.

വില വർധനവിന് പുറമെ, സംസ്ഥാനത്തിനുള്ള റേഷൻ മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വലിയ തോതിൽ വെട്ടിക്കുറച്ചതും സാധാരണക്കാർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഒരു പാദത്തിൽ (3 മാസത്തേക്ക്) കേരളത്തിന് ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണ വിഹിതം 40.68 ലക്ഷം ലിറ്ററായി കുറച്ചു. 16.08 ലക്ഷം ലിറ്ററിന്റെ വെട്ടിക്കുറവാണ് വരുത്തിയത്.

English Summary:

Kerala Ration Card Verification, Income Tax Payers to Be Removed From Priority List. Verification is intended to identify ineligible beneficiaries and ensure that ration benefits are provided to households that meet the prescribed criteria.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Rain Alert: കുടയെടുക്കാൻ മറക്കണ്ട! തെക്കും വടക്കുമെല്ലാം കനത്ത മഴ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
VD Satheesan: CMRL മുൻ എംഡി യോട് പണം വാങ്ങിയോ? പണം നൽകിയിരുന്നോ? ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
Kerala Lottery Result Today: കാരുണ്യം ചൊരിഞ്ഞ് ഭാഗ്യദേവത; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് വേഗം പരിശോധിക്കാം
Vengad Stray Dog Attack: വെങ്ങാട് തെരുവുനായ ഭീതി; മണിക്കൂറുകൾക്കിടെ രണ്ടുപേർക്ക് കടിയേറ്റു, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
Kochi Metro: കാക്കനാട്ടേക്ക് മെട്രോ കുതിപ്പ്; പിങ്ക് ലൈൻ നിർമ്മാണത്തിൽ നിർണായക പുരോഗതി
എസ്പി വിക്രമനും സംഘത്തിനും പണിയാകും! പിണറായിക്കെതിരേ ആദ്യം നടക്കുക കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അ‌ന്വേഷണം
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video