AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: മുട്ടത്തോട് കളയാതെ സൂക്ഷിച്ച് വച്ചോ…. ​ഗാ‍ർഡന്റെ ലുക്ക് മാറ്റാൻ ഇതൊന്ന് മതി

Smart Ways to Use Eggshells in Your Garden: വീട്ടാവശ്യത്തിന് ശേഷമുള്ള മുട്ടത്തോടുകൾ ഇനിമുതൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയേണ്ടതില്ല. കാൽസ്യം സമൃദ്ധമായ മുട്ടത്തോടുകൾ നിങ്ങളുടെ ചെടികൾക്കും തോട്ടത്തിനും മികച്ചൊരു സ്വാഭാവിക വളവും സംരക്ഷണ ഉപാധിയുമാണ്. കൂടാതെ അൽപം ക്രിയേറ്റിവിറ്റി കൂടി ചേർത്താൽ ഗാർഡന്റെ ലുക്ക് മാറ്റാനും മുട്ടത്തോടിന് കഴിയും.

Gardening Tips: മുട്ടത്തോട് കളയാതെ സൂക്ഷിച്ച് വച്ചോ…. ​ഗാ‍ർഡന്റെ ലുക്ക് മാറ്റാൻ ഇതൊന്ന് മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Sep 2026 | 02:35 PM

വീടും പരിസരവും പച്ചപ്പ് ആഗ്രഹിക്കുന്ന, ഗാർഡനിങ് ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. എന്നാൽ മറ്റുചിലർ ഇതൊക്കെ അനാവശ്യ ചെലവാണെന്ന തെറ്റിദ്ധരിച്ച് മാറിനിൽക്കുന്നുമുണ്ട്. എന്നാൽ അധിക പൈസ ചെലവില്ലാതെ തന്നെ ഗാർഡൻ ഒരുക്കാനും അവയെ കൂടുതൽ മനോഹരമാക്കാനും സാധിക്കും. അത്തരത്തിൽ ഒരു ഉപകാരിയാണ് മുട്ടത്തോട്. വീട്ടാവശ്യത്തിന് ശേഷമുള്ള മുട്ടത്തോടുകൾ ഇനിമുതൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയേണ്ടതില്ല. കാൽസ്യം സമൃദ്ധമായ മുട്ടത്തോടുകൾ നിങ്ങളുടെ ചെടികൾക്കും തോട്ടത്തിനും മികച്ചൊരു സ്വാഭാവിക വളവും സംരക്ഷണ ഉപാധിയുമാണ്. കൂടാതെ അൽപം ക്രിയേറ്റിവിറ്റി കൂടി ചേർത്താൽ ഗാർഡന്റെ ലുക്ക് മാറ്റാനും മുട്ടത്തോടിന് കഴിയും.

വളം

മുട്ടത്തോട് നന്നായി ഉണക്കി പൊടിച്ച് ചെടികളുടെ ചുവട്ടിലെ മണ്ണിൽ ചേർത്തു കൊടുക്കുക. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് സസ്യങ്ങളുടെ കോശഭിത്തികൾ ശക്തമാക്കാനും ആരോഗ്യത്തോടെ വളരാനും സഹായിക്കും.

കീടങ്ങളെ ചെറുക്കാൻ

മുട്ടത്തോട് ചെറുതായി തല്ലിയുടച്ച് ചെടികൾക്ക് ചുറ്റും വിതറുക. ഇതിന്റെ കൂർത്ത അരികുകൾ കാരണം നത്തക്ക, ഉറുമ്പുകൾ തുടങ്ങിയ ജീവികൾ ചെടികളെ ആക്രമിക്കാതെ അകന്നുനിൽക്കും.

ചെറിയ പാത്രങ്ങൾ

മുട്ടയുടെ പകുതി തോടുകളിൽ അല്പം മണ്ണ് നിറച്ച് വിത്തുകൾ പാകാം. വിത്ത് മുളച്ച് തൈ വളരുമ്പോൾ, ഈ മുട്ടത്തോടോടെ തന്നെ നേരിട്ട് മണ്ണിലേക്ക് നട്ടുകൊടുക്കാം. ഇത് കാലക്രമേണ മണ്ണിൽ ലയിച്ചുചേരും.

ALSO READ: ആരോഗ്യവും പണവും ഒന്നിച്ച്! വെറും 20 ദിവസം കൊണ്ട് വീട്ടിൽ കൂൺ വളർത്തിയാലോ…

കമ്പോസ്റ്റ് ബോണസ്

നിങ്ങളുടെ വീട്ടിലെ കമ്പോസ്റ്റ് ബിന്നിലേക്ക് മുട്ടത്തോടുകൾ പൊടിച്ചിടുക. ഇത് കമ്പോസ്റ്റിന്റെ പോഷകഗുണം കൂട്ടുകയും അതിലെ അമ്ലത ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യും.

രോഗങ്ങൾ തടയാൻ

തക്കാളി, വഴുതന, പടവലം തുടങ്ങിയ ചെടികളിൽ കാൽസ്യത്തിന്റെ കുറവുമൂലം കായ്കളുടെ അറ്റം ചീഞ്ഞുപോകുന്ന അവസ്ഥ കാണാറുണ്ട്. ചെടി നടുന്ന സമയത്ത് തന്നെ കുഴിയിൽ പൊടിച്ച മുട്ടത്തോട് ചേർക്കുന്നത് ഇത് തടയും.

പക്ഷികൾക്കുള്ള ഭക്ഷണം

മുട്ടത്തോട് ചൂടാക്കി അണുവിമുക്തമാക്കിയ ശേഷം പൊടിച്ച് പക്ഷികൾക്ക് തീറ്റയായി നൽകാം. ഇത് പക്ഷികൾക്ക് ആവശ്യമായ കാൽസ്യം നൽകുന്നുവെന്നും പറയപ്പെടുന്നു.

മണ്ണിലെ ഈർപ്പം

ചെടികളുടെ ചുവട്ടിൽ മുട്ടത്തോട് കഷണങ്ങൾ വിതറുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

ചട്ടി കഴുകി വൃത്തിയാക്കാൻ

മുട്ടത്തോടിന്റെ പരുപരുത്ത പ്രകൃതം കാരണം തോട്ടത്തിലെ ചട്ടികളിലും പാത്രങ്ങളിലും പിടിച്ചിരിക്കുന്ന കടുപ്പമുള്ള അഴുക്കുകൾ കഴുകി മാറ്റാൻ ഇത് സോപ്പിനൊപ്പം സ്ക്രബർ പോലെ ഉപയോഗിക്കാവുന്നതാണ്.

English Summary:

Eggshells can be reused in the garden instead of being thrown away, as they are rich in calcium and can provide useful nutrients for plants. Crushed eggshells can be added to soil or compost, used around plants to create a rough barrier against some soft-bodied pests, or ground into a fine powder for easier absorption.

Follow Us