AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VD Satheesan: CMRL മുൻ എംഡി യോട് പണം വാങ്ങിയോ? പണം നൽകിയിരുന്നോ? ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

VD Satheesan CMRL Controversy:സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ളവരുടെ പട്ടിക ബിജെപി വക്താവ് ഷോൺ ജോർജ് പുറത്തുവിട്ടതിന് പിന്നാലെ ആയിരുന്നു മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചത്.കാരണം ഇതിൽ വിഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. നടന്നത് ഒന്നിച്ചുള്ള കച്ചവടമാണ് എന്നും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇടതുപക്ഷവും വലതുപക്ഷവും..........

VD Satheesan: CMRL മുൻ എംഡി യോട് പണം വാങ്ങിയോ? പണം നൽകിയിരുന്നോ? ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
Vd Satheesan Image Credit source: PTI Photos
Ashli C
Ashli C | Published: 24 Sep 2026 | 02:07 PM

കൊച്ചി: സിഎംആർഎൽ മുൻ എം.ഡി ശശീധരൻ കർത്തയുടെ ഡയറിയെ ആസ്പദമാക്കിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഉരിയാടാതെ മുഖ്യമന്ത്രി വിഡി സതീശൻ. കർത്തയോട് പണം വാങ്ങിയോ പണം നൽകിയിരുന്നോ എന്ന ചോദ്യങ്ങൾക്ക് ഒന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞു മാറിപ്പോയി.സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ളവരുടെ പട്ടിക ബിജെപി വക്താവ് ഷോൺ ജോർജ് പുറത്തുവിട്ടതിന് പിന്നാലെ ആയിരുന്നു മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചത്.

കാരണം ഇതിൽ വിഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. നടന്നത് ഒന്നിച്ചുള്ള കച്ചവടമാണ് എന്നും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇടതുപക്ഷവും വലതുപക്ഷവും എന്നായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്. മാത്രമല്ല ഭയമില്ലെങ്കിൽ കേസ് സർക്കാർ സിബിഐക്ക് കൈമാറണമെന്നും ഷോൺ ജോർജ് വെല്ലുവിളിച്ചു.

ALSO READ:എസ്പി വിക്രമനും സംഘത്തിനും പണിയാകും! പിണറായിക്കെതിരേ ആദ്യം നടക്കുക കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അ‌ന്വേഷണം

താൻ പുറത്തുവിട്ട രേഖകൾ എസ്എഫ്ഐഒ കോടതിയിൽ കൊടുത്ത രേഖയാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. തന്റെ കയ്യിൽ കിട്ടിയ രേഖയിൽ ബിജെപി നേതാക്കളുടെ പേരുകൾ ഇല്ലെന്നും തങ്ങൾക്ക് മൂന്ന് എംഎൽഎമാരും ഒരു എംപിയും ആണുള്ളത് അവർ മൂന്നു പേരും ഒരു വർഷത്തിനുള്ളിൽ ആണ് ചുമതലയേറ്റത് വി മുരളീധരന്റെ പേര് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിനെ ഇല്ലാതാക്കാൻ വേണ്ടി കൃത്യമായി ആസൂത്രിതമായി പിണറായി വിജയനും സതീശനും ഒന്നിച്ചുണ്ടാക്കിയ നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. മാത്രമല്ല കേസിൽ ആരോപണ വിധേയനായ വ്യക്തിയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നും ആരോപണ വിധേയനായ വ്യക്തി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത അന്വേഷണം വേണമെന്ന് പറയുന്ന സാഹചര്യമാണ് നിലവിൽ നടക്കുന്നത് എന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.

ENGLISH SUMMARY

Chief Minister V.D. Satheesan remained silent when faced with questions from the media regarding the diary of former CMRL MD Sasidharan Kartha. He avoided answering queries about whether he had received money from Kartha or made payments to him. The media raised these questions after BJP spokesperson Shon George released the list of names found in Kartha’s ‘monthly payout’ diary.

Follow Us