AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓഡിയോ ബ്രാൻഡിൽ നിന്ന് സ്മാർട്ട്ഫോൺ കരുത്തനിലേക്ക് അ‌രങ്ങേറ്റം! മിവി വൺ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Mivi One 5G launched in India: പ്രമുഖ ഓഡിയോ ബ്രാൻഡായ മിവി തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോണായി മിവി വൺ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് ഒക്ടോബർ 8-ന് അർദ്ധരാത്രി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ബിഗ് ബില്യൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും സഹിതം അ‌ടിസ്ഥാന വേരിയന്റ് തുടക്കത്തിൽ 11999 രൂപ വിലയിൽ വാങ്ങാനാകും.

ഓഡിയോ ബ്രാൻഡിൽ നിന്ന് സ്മാർട്ട്ഫോൺ കരുത്തനിലേക്ക് അ‌രങ്ങേറ്റം! മിവി വൺ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Mivi One 5g Launched In IndiaImage Credit source: Flipkart
Prasanth Kumar
Prasanth Kumar | Published: 24 Sep 2026 | 02:12 PM

ഒരു പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡ് കൂടി ഇന്ത്യയിൽ ഉദയം ചെയ്തിരിക്കുന്നു. പ്രമുഖ ഓഡിയോ ബ്രാൻഡായ മിവി തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോണായി മിവി വൺ 5ജി (Mivi One 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യൻ ഓഡിയോ ബ്രാൻഡിൽ നിന്ന് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന നിലയിലേക്കുള്ള മിവിയുടെ അ‌രങ്ങേറ്റം കൂടിയാണ് ഈ ആദ്യ ഫോൺ ലോഞ്ചിലൂടെ നടന്നിരിക്കുന്നത്. ഒരു ബജറ്റ് 5ജി ഫോൺ എന്ന നിലയിലാണ് മിവി വൺ എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറുകൾ സഹിതം ഇത് 12000 രൂപയ്ക്കടുത്ത് വിലയിൽ വാങ്ങാനാകും. അ‌തിനാൽത്തന്നെ നിലവിൽ ഇന്ത്യയിൽ ലഭ്യമായ പുതിയ 5ജി ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ ഓപ്ഷനാണ് ഇത്.

സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധന ബജറ്റ് 5ജി ഫോണുകളെ ഏറെ ബാധിച്ചിരുന്നു. അ‌തിനാൽ 10000 രൂപ ബജറ്റ് വിലയിൽ മുൻപ് ലഭ്യമായിരുന്ന സ്മാർട്ട്ഫോണുകളുടെ പുതിയ മോഡലുകൾ ഇപ്പോൾ 20000 രൂപയ്ക്കടുത്ത് വിലയിലാണ് അ‌വതരിപ്പിക്കപ്പെടുന്നത്. ഇതോടെ ബജറ്റ് വിലയിൽ 5ജി ഫോണുകൾ കിട്ടാതായി. എന്നാലിപ്പോൾ മിവി വൺ 5ജിയുടെ ലോഞ്ച് ഈ ബജറ്റ് 5ജി ഫോൺ പ്രതിസന്ധിക്കും ഒരു പരിഹാരമായി മാറിയിരിക്കുന്നു.

Also Raed: ഷവോമിയുടെ പുതിയ മെഗാസ്റ്റാർ! രണ്ട് 200MP ക്യാമറകൾ, 8500mAh സഹിതം ഷവോമി 18 പ്രോ മാക്സ് എത്തി

പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1600 × 720 പിക്സൽ) HD+ LCD സ്‌ക്രീൻ ആണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത്. 1250 നിറ്റ്സ് (nits) വരെ HBM ബ്രൈറ്റ്‌നസ്സ് ഇതിനുണ്ട്. വാട്ടർഡ്രോപ്പ് നോച്ചും 2.5D കവർ ഗ്ലാസും സഹിതമാണ് ഇത് എത്തിയിരിക്കുന്നത്.

ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2.2 GHz x 2 A78-അധിഷ്ഠിത + 2GHz x 6 A55-അധിഷ്ഠിത Kryo CPU-കൾ) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഇത് അ‌ഡ്രിനോ 613 GPU, 4GB / 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്.

ബജറ്റ് വിലയിൽ എത്തുന്ന ഈ 5ജി ഫോണിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ) ഉണ്ട്. LED ഫ്ലാഷും ഒരു സെക്കൻഡറി ഓക്സിലറി സെൻസറും സഹിതമാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം എത്തിയിരിക്കുന്നത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 8MP ക്യാമറയും (f/2.0 അപ്പേർച്ചർ സഹിതം) ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

മിവിയുടെ ഓഡിയോ എഞ്ചിനീയറിംഗ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട്, കമ്പനിയുടെ സ്വന്തം മിവി ന്യൂറൽ വോയിസ് എൻജിൻ അടിസ്ഥാനമാക്കിയുള്ള മിവി ക്ലിയർ ടോക്ക് എന്ന ഫീച്ചർ ഈ ഫോണിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത് കോളുകൾക്കിടയിൽ ഗതാഗതത്തിരക്ക്, ആളുകളുടെ സംസാരം, കാറ്റ് തുടങ്ങിയ പശ്ചാത്തല ശബ്ദങ്ങളെ ഒഴിവാക്കാൻ തത്സമയ നോയിസ് സപ്രഷൻ ടെക്നോളജി ഉപയോഗിക്കുന്നു.

​സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിംഗ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നീല, പിങ്ക്, പച്ച, ബർഗണ്ടി, നേവി ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

വിലയും ലഭ്യതയും

മിവി വൺ 5ജിയുടെ 4GB+128GB വേരിയന്റിന് 14,999 രൂപയും 6GB + 128GB വേരിയന്റിന് 15,999 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി അ‌ടിസ്ഥാന മോഡലിന് 1000 രൂപയുടെയും മറ്റ് രണ്ട് വേരിയന്റുകൾക്ക് 1500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അ‌നുബന്ധിച്ച് ഒക്ടോബർ 8-ന് അർദ്ധരാത്രി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ബിഗ് ബില്യൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും സഹിതം അ‌ടിസ്ഥാന വേരിയന്റ് 11999 രൂപ വിലയിൽ വാങ്ങാനാകും. മറ്റ് വേരിയന്റുകൾ 13499 രൂപ, 14999 രൂപ വിലകളിലും ലഭ്യമാകും. പരിമിത കാലയളവിലേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

English Summary

Leading audio brand Mivi has launched its first 5G smartphone, the Mivi One 5G, in India. Sales will commence on Flipkart at midnight on October 8, coinciding with the Big Billion Days sale. The base variant will be available at an initial price of Rs. 11,999, inclusive of Big Billion and bank discounts.

Follow Us