Malayali Student Death: കൊൽക്കത്തയിൽ മലയാളി വിദ്യാ‍ർത്ഥി മരിച്ച നിലയിൽ

Kerala Student Death in Kolkata: കൊച്ചി പാലാരിവട്ടം സ്വദേശിയാണ് മരിച്ചത്. കൊൽക്കത്തയിലെ പശ്ചിമ ബം​ഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Malayali Student Death: കൊൽക്കത്തയിൽ മലയാളി വിദ്യാ‍ർത്ഥി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:04 PM

എറണാകുളം: മലയാളി വിദ്യാർത്ഥി കൊൽക്കത്തയിൽ മരിച്ച നിലയിൽ. കൊച്ചി പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിനാണ് മരിച്ചത്. കൊൽക്കത്തയിലെ പശ്ചിമ ബം​ഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബത്തെ വിവരം അറിയിച്ചു. വിദ്യാർത്ഥി എങ്ങനെയാണ് കെട്ടിടത്തിൽ നിന്ന് വീണത് എന്ന കാര്യം അവ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ALSO READ: ട്രെയിനിൽ തിരക്ക് കുറയും… മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സമ്മർ സ്പെഷ്യൽ ചാകര

18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പ്രതി പിടിയിൽ

മലപ്പുറത്ത് 18-കാരന് നേരെ ക്രൂര അതിക്രമം. കെ വി വെജിറ്റബിൾസ് കടയുടമയുടെ മകൻ മുഹമ്മദ് ഫഹദിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ഗൾഫിൽ പോകുന്നതിനു വേണ്ടി നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്. നീളമുള്ള കത്തി ഉപയോഗിച്ച് പ്രതി ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഫഹദിനെ ഉടൻ തന്നെ വണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. തലയിൽ ആഴത്തിലുള്ള മുറിവ് ഉള്ളതായാണ് വിവരം. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതിക്ക് മുൻ വൈരാഗ്യമുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഇപ്പോൾ സർവ്വ സാധാരണമായി മാറിയിരിക്കുകയാണെന്നാണ് പരാതി.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന