Kerala Heatwave: യാത്ര ഇവിടേക്ക് വേണ്ടാ, കേരളത്തില്‍ കൂടുതല്‍ ചൂട് ഇവിടങ്ങളില്‍
Planning Summer Travel in Kerala Avoid These Hot Districts Check Cooler Areas: വേനലവധിക്കാണ് ആളുകള്‍ സാധാരണയായി യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ വേനല്‍ക്കാലത്തെ യാത്രകള്‍ അത്ര എളുപ്പമല്ല, ഉയര്‍ന്ന ചൂട് കാരണം, യാത്രകള്‍ ബുദ്ധിമുട്ടിലാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
സംസ്ഥാനത്ത് ചൂട് അതിശക്തമായ തലത്തിലേക്ക് നീങ്ങുകയാണ്. ഓരോ ജില്ലകളിലും അനുദിനം ചൂട് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തുന്നത് ഉയര്‍ന്ന താപനിലയാണ്. ചൂട് ഉയരുന്നത് രോഗങ്ങള്‍ പിടിപെടുന്നതിനും മരണങ്ങള്‍ക്ക് പോലും കാരണാകുന്നുണ്ട്. ചൂട് ഉയര്‍ന്നതോടെ കുഴഞ്ഞുവീണ് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും ഉയര്‍ന്നു.
വേനലവധിക്കാണ് ആളുകള്‍ സാധാരണയായി യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ വേനല്‍ക്കാലത്തെ യാത്രകള്‍ അത്ര എളുപ്പമല്ല, ഉയര്‍ന്ന ചൂട് കാരണം, യാത്രകള്‍ ബുദ്ധിമുട്ടിലാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
- തിരുവനന്തപുരം- 35-36 ഡിഗ്രി സെല്‍ഷ്യസ്
- കൊല്ലം- 37-39 ഡിഗ്രി സെല്‍ഷ്യസ്
- പത്തനംതിട്ട- 36-37 ഡിഗ്രി സെല്‍ഷ്യസ്
- ആലപ്പുഴ- 36 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലും
- കോട്ടയം- 33-38 ഡിഗ്രി സെല്‍ഷ്യസ്
- എറണാകുളം- 34-35 ഡിഗ്രി സെല്‍ഷ്യസ്
- ഇടുക്കി- 20-25 ഡിഗ്രി സെല്‍ഷ്യസ്
- തൃശൂര്‍- 35 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലും
- പാലക്കാട്- 40 ഡിഗ്രിയും അതിനടുത്തും
- മലപ്പുറം- 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത്
- കോഴിക്കോട്- 35 ഡിഗ്രിക്ക് മുകളില്‍
- വയനാട്- 30-31ഡിഗ്രി സെല്‍ഷ്യസ്
- കണ്ണൂര്‍- 34 ഡിഗ്രിക്ക് മുകളില്‍
- കാസര്‍കോട്- 37 ഡിഗ്രി വരെ
Also Read: Kerala Weather Update: കുടയെടുത്തോണേ, വേനൽമഴ തകർക്കും; ഇന്ന് എവിടെയെല്ലാം?
യാത്ര പോകണോ?
ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്. വേനലധിക്ക് യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ചൂടിനെയും പരിഗണിക്കുക. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം.
പകല്‍ 10 മണി മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതാണ് ശരീരത്തിന് നല്ലത്. നേരിട്ട് ചൂടേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കാം. മാത്രമല്ല, എവിടേക്ക് യാത്ര പോകുകയാണെങ്കിലും വെള്ളം കയ്യില്‍ കരുതാനും മറക്കരുത്.