Super El Nino: എ.സി വക്കേണ്ടി വരുമോ?; കൊടും ചൂടിൽ വിയർത്ത് കേരളം, വില്ലനാകുന്നത് ‘സൂപ്പർ എൽ നിനോ’
Super El Nino Causes Extreme Temperatures Across The State: സെപ്റ്റംബർ മാസത്തോടെ മൺസൂൺ കേരളത്തിൽ നിന്നും പിൻ വാങ്ങിയിട്ടുണ്ട്. കണക്കുകൾ പരിശോധികുമ്പോൾ വലിയ മഴക്കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസം വരെ സാധാരണ ലഭിക്കാറുള്ള മഴയുടെ കണക്ക് പരിശോധിക്കുമ്പോൾ 22 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

പ്രതീകാത്മക ചിത്രം
നിർത്താതെ മഴയും കാറ്റും കടൽ ക്ഷോഭവും കാരണം വീടുകളിലേക്ക് വെള്ളം കയറുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തപ്പോൾ ഈ മഴയൊന്ന് കുറഞ്ഞ് അൽപ്പം വെയിൽ തെളിഞ്ഞിരുന്നെങ്കിൽ എന്ന് നമ്മൾ മലയാളികൾ ആഗ്രഹിച്ചതാണ്. എന്നാൽ മഴ മാറി വെയിൽ വന്നതോടെ ഈ ചൂടിന് ആശ്വാസമായി ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് പറയുന്ന അവസ്ഥയിലേക്കാണ് ചുടിൻ്റെ പോക്ക്. മഴ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടൂന്നത് കനത്ത ചൂടാണ്. സുപ്പർ എൽ നിനോ എന്ന പ്രതിഭാസമാണ് കാലവസ്ഥ ഈ വിധം തകിടം മറിയാൻ കാരണം.
സെപ്റ്റംബർ മാസത്തോടെ മൺസൂൺ കേരളത്തിൽ നിന്നും പിൻ വാങ്ങിയിട്ടുണ്ട്. കണക്കുകൾ പരിശോധികുമ്പോൾ വലിയ മഴക്കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസം വരെ സാധാരണ ലഭിക്കാറുള്ള മഴയുടെ കണക്ക് പരിശോധിക്കുമ്പോൾ 22 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. സംസ്ഥാനത്ത് ഈ വർഷം ജൂൺ മാസം ഒന്നാം തീയതി മുതൽ ആഗസ്റ്റ് അവസാനം വരെ ശരാശരി 1746.8 mm മഴയാണ് ലഭികേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചതാകട്ടെ 1367.1 mm മഴ മാത്രം.
Also Read: Kerala Weather Update: കൊടും ചൂടിൽ വലയും, ശക്തമായ മഴ ഉടനെ; ഇന്നത്തെ കാലാവസ്ഥ
നിരന്തരം മഴ മുന്നറിയിപ്പുകൾ നില നിന്നിരുന്ന മലയോര ജില്ലകളിലാണ് മഴയുടെ അളവിൽ വലിയ കുറവുണ്ടായത് എന്നതാണ് മറ്റൊരു വസ്തുത. അൻപത് ശതമാനം മഴക്കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത് എന്നോർക്കണം. അതേ സമയം ഉത്തരേന്ത്യയിലേക്ക് ചെന്നാൽ നിലവിൽ അവിടെ സ്ഥിതി വ്യത്യസ്തമാണ്. പലയിടങ്ങളിലും നിർത്താതെയുള്ള മഴ പെയ്യുന്നുണ്ട്. ഇത് പ്രളയത്തിന് സമാനമായ സാഹചയങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.
എൽനിനോ മഴയുടെ അളവിൽ കുറവ് സൃഷ്ടിക്കാറുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടാകുമ്പോൾ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് അതിതീവ്ര മഴ പെയ്യുന്നതാണ് ഇപ്പോൾ രാജ്യത്തിൻ്റെ പല ഭാഗത്തും കണ്ടുവരുന്നത്. ഇതാണ് മിന്നൽ പ്രണയങ്ങൾക്കും വലിയ ദുരന്തങ്ങൾക്കും കാരണമാകുന്നത്. ഓഗസ്റ്റ് മാസത്തിൽ കേരളത്തിനും സമാന സാഹചര്യം ഉണ്ടായി. ഇത് ആശങ്ക വർധിപ്പിക്കുന്നതാണ്. സൂപ്പർ എൽ നിനോ പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിൽ വരുത്തിയ വലിയ മാറ്റമാണ് നിലവിൽ കാലാവസ്ഥാ മാറ്റത്തിന് കാരണം. സംസ്ഥാനത്ത് മൂന്ന് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
The state was supposed to receive an average of 1746.8 mm of rainfall from the first of June to the end of August this year. But the rainfall received was only 1367.1 mm.