Railway Update: ട്രെയിൻ യാത്രക്കാർ അറിയാൻ: ചില ട്രെയിനുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും, കാരണം

Kerala Train Cancellation Latest Update: യാത്ര ആരംഭിക്കുന്നതിന് മുൻപ് സമയക്രമവും സ്റ്റാറ്റസും പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ട്രാക്ക് നവീകരണം, ഇന്റർലോക്കിങ് പണികൾ, പാലങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ കാരണമാണ് കേരളത്തിലൂടെ ഓടുന്ന ചില സർവീസുകളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Railway Update: ട്രെയിൻ യാത്രക്കാർ അറിയാൻ: ചില ട്രെയിനുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും, കാരണം

പ്രതീകാത്മക ചിത്രം

Published: 

04 Nov 2026 | 07:10 AM

എറണാകുളം: ട്രാക്ക് നവീകരണ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുൻപ് സമയക്രമവും സ്റ്റാറ്റസും പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ട്രാക്ക് നവീകരണം, ഇന്റർലോക്കിങ് പണികൾ, പാലങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ കാരണമാണ് കേരളത്തിലൂടെ ഓടുന്ന ചില സർവീസുകളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഒല്ലൂർ– പുതുക്കാട്‌, ഇരിഞ്ഞാലക്കുട– ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നത്. ഇതുമൂലെ ഈ റൂട്ടിലോടുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത്‌ വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അത്തരത്തിൽ റദ്ദാക്കിയതും വഴിതിരിച്ചുവിടുന്നതുമായ ട്രെയിനുകളുടെ വിശദമായ വിവരങ്ങൾ നോക്കാം.

ALSO READ: 3 ദിവസം തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങും; മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം

റദ്ദാക്കിയ ട്രെയിനുകളുടെ വിവരം

ഗുരുവായൂർ – തൃശൂർ (56116), തൃശൂർ–ഗുരുവായൂർ (56115) പാസഞ്ചർ ബുധനാഴ്‌ച (ഇന്ന്) സർവീസ്‌ നടത്തില്ല. ട്രെയിൻ നമ്പർ 66310 കൊല്ലം– എറണാകുളം ജങ്ഷൻ മെമു 20, 27 എന്നീ തീയതികളിൽ സർവീസ് നടത്തുന്നതല്ല. ഈ പറഞ്ഞ സർവീസുകൾ എല്ലാം പൂർണമായും റദ്ദാക്കിയവയാണ്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരം

കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്: നവംബർ ആറ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ ഒന്ന്‌, നാല്‌ തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കുന്നതാണ്.

ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ്: നവംബർ 12, 19, 26 തീയതികളിൽ ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ് ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെ വിവരം

തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്: നവംബർ 13, 15 തീയതികളിൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനുമിടയിൽ കോട്ടയം വഴി തിരിച്ചുവിടും.

ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ്: നവംബർ 13, 20, 27 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ കോട്ടയം വഴി തിരിച്ചുവിടും.

മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്: നവംബർ 13, 20, 27 തീയതികളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് എറണാകുളം ടൗണിനും കായംകുളത്തിനുമിടയിൽ കോട്ടയം വഴി സർവീസ് നടത്തും.

English Summary:

Southern Railways has made changes to various train services due to track renewal and maintenance work. Track maintenance work is being carried out on the Ollur–Pudukkad and Irinjalakuda–Chalakudy sections, as well as in the Poonkunnam, Vadakanchery, and Ernakulam Junction yards.

Loading...
Unable to load recommendations.
Follow Us
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു