AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Kumbh Mela 2026: തിരുനാവായ കുംഭമേള; എറണാകുളം വരെ രണ്ട് പ്രത്യേക തീവണ്ടികൾ, സമയവും സ്റ്റോപ്പുകളും

Thirunavaya Kumbh Mela 2026: വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു ട്രെയിനുകളാണ് കേരളത്തിലേക്ക് എത്തുക. ഇവ രണ്ടും എറണാകുളം വരെയാണ് സർവീസ് നടത്തുക. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

Kerala Kumbh Mela 2026: തിരുനാവായ കുംഭമേള; എറണാകുളം വരെ രണ്ട് പ്രത്യേക തീവണ്ടികൾ, സമയവും സ്റ്റോപ്പുകളും
Kumbh Mela Special TrainImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Published: 26 Jan 2026 | 09:19 AM

തിരുവനന്തപുരം: മാഘമാസത്തിലെ പുണ്യസ്നാനത്തിനായി തിരുനാവായ (Thirunavaya Kumbh Mela) നാവമുകുന്ദ ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. കുംഭമേള പ്രമാണിച്ച് തിരുനാവായയിൽ നിന്നും എറണാകുളം വരെ രണ്ട് പ്രത്യേക ട്രെയിനുകൾ (Special Trains) കൂടി പ്രഖ്യാപിച്ചു. തിരുനാവായയിലെത്തുന്ന ഭക്തരുടെ തിരക്ക് വർദ്ധിച്ചതിന് പിന്നാലെയാണ്, നോർത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചത്.

വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു ട്രെയിനുകളാണ് കേരളത്തിലേക്ക് എത്തുക. ഇവ രണ്ടും എറണാകുളം വരെയാണ് സർവീസ് നടത്തുക. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

വാരണാസി-എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (04358) ജനുവരി 30ന് വൈകിട്ട് 4.30-ന് വാരണാസി ജങ്ഷനിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ്. ജബൽപുർ, നാഗ്പുർ ജങ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ കടന്നുവരുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 5.43-ന് പാലക്കാടെത്തും. 7.03-ന് തൃശ്ശൂരിലും 8.23-ന് ആലുവയിലും 10ന് എറണാകുളം ജങ്ഷനിലെത്തി യാത്രയവസാനിപ്പിക്കും. ഫെബ്രുവരി മൂന്നിന് രാത്രി എട്ടിനാണ് മടക്ക യാത്ര. മടക്കയാത്രയിൽ 8.28-ന് ആലുവയിലും 9.38-ന് തൃശ്ശൂരിലും 11.18-ന് പാലക്കാട്ടുമെത്തും.

ALSO READ: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

30ന് രാവിലെ ഏഴിനാണ് യോഗ് നാഗരി ഹൃഷികേശിൽ നിന്നുള്ള ട്രെയിൻ യാത്ര ആരംഭിക്കുക. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50 ഓടെ മംഗലാപുരത്തെത്തിച്ചേരും. 1.53-ന് കാസർകോടും 2.23-ന് കണ്ണൂരിലും 5.08-ന് കോഴിക്കോടും 5.44-ന് തിരൂരിലുമെത്തുന്ന ട്രെയിൻ ആറിന് കുറ്റിപ്പുറത്തും 6.30-ന് ഷൊർണൂരിലുമെത്തും. രാത്രി 11.30 ഓടെ എറണാകുളത്ത് എത്തി യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി മൂന്നിനു രാത്രി 11-ന് എറണാകുളത്തുനിന്നാണ് മടക്കയാത്ര. പുലർച്ചെ 2.45-ന് കുറ്റിപ്പുറം, 3.05-ന് തിരൂർ, 4.10 -ന് കോഴിക്കോട്, 5.48-ന് കണ്ണൂർ, 7.28-ന് കാസർകോട്, 9.10-ന് മംഗലാപുരം എന്നിങ്ങനെയാണ് സമയക്രമം. ഫെബ്രുവരി ആറിന് വൈകിട്ട് 4.15-ന് യോഗ് നാഗരി ഹൃഷികേശിലെത്തും.

മറ്റ് ട്രെയിനുകൾ

തിരുനാവായയിൽ നിന്ന് ഉച്ചയ്ക്ക് 1:30-ന് പുറപ്പെട്ട് വൈകുന്നേരം 4:15-ന് എറണാകുളത്ത് എത്തിച്ചേരുന്ന വിധം ട്രെയിൻ സർവീസ് നിലവിലുണ്ട്. കൂടാതെ തിരുനാവായയിൽ നിന്ന് വൈകുന്നേരം 6:00-ന് പുറപ്പെട്ട് രാത്രി 8:45-ഓടെ എറണാകുളത്തെത്തുന്ന മറ്റൊരു ട്രെയിനും സർവീസ് നടത്തുന്നുണ്ട്. ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കുറ്റിപ്പുറം, ഷൊർണ്ണൂർ ജംഗ്ഷൻ, തൃശ്ശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. റോഡ് മാർഗ്ഗമുള്ള അമിത തിരക്ക് ഒഴിവാക്കി സുരക്ഷിതമായി യാത്ര ചെയ്യാൻ ഭക്തർ ഈ സൗകര്യം ​ഗുണകരമാകും.