AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

തമിഴ് മാധ്യമം നക്കീരന് തിരച്ചടി; ഇഷാ ഫൗണ്ടേഷനെതിരെ നൽകിയ അപകീർത്തികരമായ വാർത്തകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 2024 ആണ് തമിഴ് മാധ്യമം നക്കീരനെതിരെ ഇഷാ ഫൗണ്ടേഷൻ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഇഷാ ഫൗണ്ടേഷനെതിരെയുള്ള എല്ലാ ഉള്ളടക്കളും നീക്കം ചെയ്യണമെന്നാണ് കോടതിയുടെ ഉത്തരവ്. യാതൊരു തെളിവുമില്ലാതെയാണ് തമിഴ് മാധ്യമം ഇഷാ ഫൗണ്ടേഷനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകിയതെന്ന് ഇഷാ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

തമിഴ് മാധ്യമം നക്കീരന് തിരച്ചടി; ഇഷാ ഫൗണ്ടേഷനെതിരെ നൽകിയ അപകീർത്തികരമായ വാർത്തകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
Isha FoundationImage Credit source: PTI
Jenish Thomas
Jenish Thomas | Published: 19 Mar 2026 | 03:58 PM

ന്യൂ ഡൽഹി : സദ്ഗുരുവിൻ്റെ ഇഷാ ഫൗണ്ടേഷനെതിരെ അപകീർത്തികരമായ വാർത്തകൾ നൽകിയതിന് തമിഴ് മാധ്യമമായ നക്കീരനെതിരെ ഡൽഹി ഹൈക്കോടതി. സദ്ഗുരുവിനും ഇഷാ ഫൗണ്ടേഷനുമെതിരെ നൽകിട്ടുള്ള അപകീർത്തികരമായി വാർത്തകൾ, വീഡിയോകൾ അടങ്ങിയ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യണമെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സദ്ഗുരുവിനെയും ഇഷാ ഫൗണ്ടേഷനെയും ലക്ഷ്യംവെച്ച് അശ്ലീലവും അപകീർത്തികരവുമായ വാർത്തകൾ തമിഴ് മാധ്യമം പങ്കുവെച്ചതോടെ 2024ൽ ഫൗണ്ടേഷൻ കോടതി സമീപിക്കുകയായിരുന്നു.

സംഭവത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത ഇഷാ ഫൗണ്ടേഷൻ നക്കീരൻ്റെ വാർത്തകൾ പൊതുസമൂഹത്തിൽ ആത്മീയനേതാവിൻ്റെയും സംഘടനയുടെയും പ്രതിച്ഛായയെ ബാധിച്ചുയെന്ന് കോടതിയിൽ വാദിച്ചു. യാതൊരു തെളിവുകളുമില്ലാതെയാണ് തമിഴ് മാധ്യമം അപകീർത്തികരമായ വാർത്തകൾ നൽകിയതെന്നും ഇഷാ ഫൗണ്ടേഷൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ 2025 ഡിസംബറിൽ ഇരു ഭാഗങ്ങളുടെയും വാദം കേട്ടതിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്. ഫൗണ്ടേഷനെതിരെ നക്കീരൻ നൽകിയ അക്ഷേപകരമായ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് കോടതി വിധിക്കുകയായിരുന്നു.

കോടതി വിധി പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുയെന്ന് ഇഷാ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. യാതൊരു തെളിവുമില്ലാതെ ഇത്തരത്തിൽ വ്യക്തികളെയും സ്ഥാപാനങ്ങളെ ആക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവർക്കുള്ള തക്കതായ മറുപടിയാണ് ഈ കോടതി വിധിയെന്നും ഫൗണ്ടേഷൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കോടിക്കണക്കിന് ആളുകൾക്കായി സേവനം നടത്തുന്ന സംഘടനമായ ഇഷാ ഫൗണ്ടേഷൻ. ഇത്തരത്തിലുള്ള ആസൂത്രിതമായ ആക്രമണങ്ങൾ ഫൗണ്ടേഷൻ പിന്നോട്ടടിക്കില്ലയെന്നും ഇഷാ ഫൗണ്ടേഷൻ വ്യക്തമാക്കി.

Follow Us