AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sthree Suraksha Pension Scheme: സ്ത്രീ സുരക്ഷ പെന്‍ഷന്‍ മൂന്നാം ഗഡു കിട്ടിയോ? 3000 രൂപ വിതരണം ചെയ്തു

Kerala Sthree Suraksha Pension Third Installment Update: 31.34 ലക്ഷം സ്ത്രീകള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതിനായി പ്രതിവര്‍ഷം 3,800 കോടി രൂപ ചെലവഴിക്കാനാണ് നീക്കം. ഇതുവരെ പദ്ധതിയുടെ ഭാഗമാകാത്ത സ്ത്രീകള്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അര്‍ഹരായവര്‍ക്ക് കെസ്മാര്‍ട്ട് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Sthree Suraksha Pension Scheme: സ്ത്രീ സുരക്ഷ പെന്‍ഷന്‍ മൂന്നാം ഗഡു കിട്ടിയോ? 3000 രൂപ വിതരണം ചെയ്തു
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Updated On: 03 Apr 2026 | 06:29 AM

കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ പെന്‍ഷന്റെ മൂന്നാം ഗഡു വിതരണം ആരംഭിച്ചു. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തോടെ വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അര്‍ഹരായവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തും. 10 ലക്ഷത്തിന് മേല്‍ ഗുണഭോക്താക്കളാണ് നിലവില്‍ പദ്ധതിക്കുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹികക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമല്ലാത്ത സ്ത്രീകള്‍ക്കാണ് ആനുകൂല്യം.

ആര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും?

സംസ്ഥാനത്തെ 35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ലഭിക്കുക. എന്നാല്‍ എല്ലാവര്‍ക്കും പദ്ധതിക്ക് അര്‍ഹതയില്ല. അപേക്ഷക എഎവൈ, പിഎച്ച്എച്ച് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ അംഗമായിരിക്കണം. മറ്റ് സാമൂഹികക്ഷേമ പദ്ധതികളില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുന്നവരായിരിക്കരുത്. അര്‍ഹരായവര്‍ക്ക് കെസ്മാര്‍ട്ട് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

31.34 ലക്ഷം സ്ത്രീകള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതിനായി പ്രതിവര്‍ഷം 3,800 കോടി രൂപ ചെലവഴിക്കാനാണ് നീക്കം. ഇതുവരെ പദ്ധതിയുടെ ഭാഗമാകാത്ത സ്ത്രീകള്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

Also Read: Welfare Pension: സർക്കാരിന്റെ വിഷു കൈനീട്ടം നേരത്തെ; ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സ്ത്രീ സുരക്ഷ പെന്‍ഷന് പുറമെ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം രണ്ടായിരം രൂപയാണ് ഇതുവഴി ആളുകളിലേക്ക് എത്തുന്നത്. 62 ലക്ഷത്തോളം പേരാണ് നിലവില്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇതില്‍ 26.62 ലക്ഷം പേരുടെ അക്കൗണ്ടിലേക്ക് പണമെത്തും, ശേഷിക്കുന്നവരുടെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ മുഖേന വീട്ടിലെത്തിക്കും.

Follow Us