AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Food street Kerala: ഇനി കേരളത്തിലും ഉണ്ടാകും മോഡേൺ ഫുഡ് സ്ട്രീറ്റുകൾ

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Food street Kerala: ഇനി കേരളത്തിലും ഉണ്ടാകും മോഡേൺ ഫുഡ് സ്ട്രീറ്റുകൾ
Food StreetImage Credit source: Freepik
Aswathy Balachandran
Aswathy Balachandran | Updated On: 11 Jun 2025 | 08:14 PM

തിരുവനന്തപുരം; പല രാജ്യങ്ങളിലും പല നഗരങ്ങളിലും ചെല്ലുമ്പോൾ അവിടുത്തെ സ്ട്രീറ്റ് ഫുഡുകൾ കഴിക്കുന്നതും അവ ലഭിക്കുന്ന ഫുഡ്സ്ട്രേറ്റുകൾ സന്ദർശിക്കുന്നതും പതിവാണ്. എന്നാൽ കേരളത്തിൽ അത്തരത്തിൽ ഒരു ഫുഡ്ട്രീറ്റ് ഇല്ലെന്ന സങ്കടം ഓരോ മലയാളിക്കും ഉണ്ട്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സർക്കാർ. മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി കേരളത്തിലും എത്തുന്നു ഭക്ഷണ തെരുവുകൾ.

നിലവിൽ സംസ്ഥാനത്തെ നാലിടങ്ങളിൽ തുടങ്ങാനാണ് പദ്ധതി. തിരുവനന്തപുരത്തെ ശംഖുമുഖവും എറണാകുളത്തെ പനമ്പിള്ളി നഗറും മലപ്പുറം കോട്ടക്കുന്ന് കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ വരുന്നത്. പദ്ധതിക്കായി ഒരു കോടി വീതമാണ് സർക്കാർ മാറ്റി വെച്ചിട്ടുള്ളത്. ഉള്ള അന്തരീക്ഷത്തിൽ വൃത്തിയുള്ള ഭക്ഷണം കൊടുക്കുക എന്ന ഉദ്ദേശമാണ് പ്രധാനമായും ഈ പദ്ധതിക്ക് പിന്നിലുള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും ഈ സ്ട്രീറ്റുകൾ രൂപകല്പന ചെയ്യുക എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഫുഡ് സെന്ററുകളെ നവീകരിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നുണ്ട്. സ്ട്രീറ്റ് ഫുഡുകളുടെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് ഉണ്ട് എന്ന് അധികൃതർ അറിയിച്ചു.

Also read – ഉടൻ വരുന്നു എല്ലാവർക്കും സ്വീകരിക്കാവുന്ന കൃതൃമരക്തം, ജപ്പാനിൽ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തി

എറണാകുളത്ത് കസ്തൂർബാ നഗറിൽ ജി സി ഡി എ യുടെ സഹകരണത്തോടെയാണ് നിർമ്മാണം നടക്കുക. മലപ്പുറത്തെ കാര്യം നോക്കിയാൽ ഡി ടി പിസിയുടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെയും സഹകരണം സ്ട്രീറ്റ് നിർമാണത്തിൽ ഉണ്ടാകും.
പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഇവിടെ ഉറപ്പാക്കാനും അധികൃതർ ശ്രദ്ധിച്ചിട്ടുണ്ട്. പരിസര ശുചിത്വവും ഭക്ഷണ ശുചിത്വവും ഉറപ്പാക്കുന്നതിനും ടോയ്ലറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ കൊണ്ടുവരുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം ഉറപ്പാക്കാനും അധികൃതർ മറന്നിട്ടില്ല.

Follow Us