Kerala Power Cut: രാത്രിയിൽ അര മണിക്കൂർ കറൻ്റില്ല , വകുപ്പിൻ്റെ പുതിയ നിയന്ത്രണങ്ങൾ
Kerala Under Load Shedding: വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഏപ്രിൽ 18ന് സംസ്ഥാനത്തെ പ്രതിദിന ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. ഏപ്രിൽ 23ന് രാത്രി 10:30ന് വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായാണ് ഉപയോഗം ഇത്രയും ഉയർന്ന നിലയിലേക്ക് എത്തുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാലങ്ങളിൽ അര മണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്താനാണ് കെഎസ്ഇബി തീരുമാനിച്ചത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം ബാധകമാകുക. ഉന്നതതല യോഗത്തിന് ശേഷമാണ് കെഎസ്ഇബി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സർവ്വകാല റെക്കോർഡിലേക്ക് വൈദ്യുതി ഉപയോഗം
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഏപ്രിൽ 18ന് സംസ്ഥാനത്തെ പ്രതിദിന ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി.
ഏപ്രിൽ 23ന് രാത്രി 10:30ന് വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായാണ് ഉപയോഗം ഇത്രയും ഉയർന്ന നിലയിലേക്ക് എത്തുന്നത്.
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ, കെഎസ്ഇബി നിർദ്ദേശങ്ങൾ ഇതാ
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈകുന്നേരം 6 നും 11 നും ഇടയിൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
- ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവ പീക്ക് സമയത്ത് അതായത് ആറ് മണിയ്ക്കും 11 മണിയിക്കും ഇടയിൽ ഉപയോഗിക്കരുത്.
- ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് മാറ്റുക.
- എയർ കണ്ടീഷണറുകളുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.
Also Read – KSEB Power Cut: 15-30 മിനിറ്റ് വരെ പവർകട്ട്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു
- അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഈ സമയങ്ങളിൽ ഓഫ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
- നിലവിലെ പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം കെഎസ്ഇബി തേടിയിട്ടുണ്ട്.
വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള വഴികൾ
- എയർ കണ്ടീഷണർ സ്മാർട്ട് ഉപയോഗം – എസിയുടെ താപനില എപ്പോഴും 24°C മുതൽ 26°C വരെയായി ക്രമീകരിക്കുക. താപനില ഇതിലും കുറയ്ക്കുന്നത് കംപ്രസ്സറിന് അമിത ജോലി നൽകുകയും ബില്ല് കുതിച്ചുയരാൻ കാരണമാവുകയും ചെയ്യും. എസി പ്രവർത്തിക്കുമ്പോൾ ജനലുകളും വാതിലുകളും കൃത്യമായി അടച്ചിടുക. എസിക്കൊപ്പം കുറഞ്ഞ സ്പീഡിൽ ഫാൻ പ്രവർത്തിപ്പിക്കുന്നത് തണുത്ത വായു മുറിയിൽ വേഗത്തിൽ വ്യാപിക്കാൻ സഹായിക്കും.
- ഫ്രിഡ്ജിന്റെ കൃത്യമായ പരിപാലനം – വായുസഞ്ചാരത്തിനായി ഫ്രിഡ്ജിനും ഭിത്തിക്കുമിടയിൽ അല്പം സ്ഥലം വിടുന്നത് യന്ത്രത്തിന്റെ കാര്യക്ഷമത കൂട്ടും. ചൂടുള്ള ഭക്ഷണങ്ങൾ തണുപ്പിച്ച ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. കൂടെ ക്കൂടെ വാതിൽ തുറക്കുന്നത് ഒഴിവാക്കിയാൽ അകത്തെ തണുപ്പ് നിലനിർത്താനും വൈദ്യുതി ലാഭിക്കാനും സാധിക്കും.
- പീക്ക് അവർ നിയന്ത്രണം – വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് വൈദ്യുതിയുടെ പീക്ക് അവർ. ഈ സമയത്ത് വാഷിംഗ് മെഷീൻ, മോട്ടോർ, അയൺ ബോക്സ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കി പകൽ സമയത്തേക്ക് ക്രമീകരിക്കുന്നത് ഗ്രിഡിലെ സമ്മർദ്ദം കുറയ്ക്കും.
- ലൈറ്റിംഗും മറ്റ് ഉപകരണങ്ങളും – ഫിലമെന്റ് ബൾബുകൾ ഒഴിവാക്കി LED ബൾബുകൾ ഉപയോഗിക്കുക. പകൽ സമയത്ത് ജനലുകൾ തുറന്നിട്ട് സ്വാഭാവിക വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുക. ഉപയോഗമില്ലാത്തപ്പോൾ ടിവി, കമ്പ്യൂട്ടർ, ചാർജറുകൾ എന്നിവയുടെ പ്ലഗ് പോയിന്റുകൾ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്.
English Summary
The Kerala State Electricity Board has officially announced a 30-minute load shedding schedule across the state to manage a severe power crisis. This decision was finalized during a high-level meeting following an unprecedented surge in electricity consumption due to extreme summer heat