KSEB Power Cut: 15-30 മിനിറ്റ് വരെ പവർകട്ട്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു
KSEB Power Cut Announced:പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചുകൊണ്ട് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും അഭ്യർത്ഥന. അപ്രതീക്ഷിതമായ തരത്തിലുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നതെന്നും ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിക്കൊണ്ടും പുറത്തുനിന്ന് വാങ്ങിച്ചും ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെഎസ്ഇബിയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്നും വ്യക്തമാക്കുന്നു..........
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മുതൽ 20 മിനിറ്റ് വരെ പവർകട്ട് ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നത്. നിങ്ങളുടെ ഏരിയയിൽ എപ്പോഴാണ് വൈദ്യുതി നഷ്ടപ്പെടുക എന്ന കാര്യത്തെക്കുറിച്ച് എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചുകൊണ്ട് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും അഭ്യർത്ഥന. അപ്രതീക്ഷിതമായ തരത്തിലുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നതെന്നും ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിക്കൊണ്ടും പുറത്തുനിന്ന് വാങ്ങിച്ചും ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെഎസ്ഇബിയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്നും വ്യക്തമാക്കുന്നു.
വൈദ്യുതയുടെ ഉപയോഗം പ്രതീക്ഷിച്ചതിലും കൂടുതലായി സംഭവിച്ചതോടെ ചിലയിടങ്ങളിൽ വോൾട്ടേജിന്റെ കുറവും അനുഭവപ്പെടുന്നതായി വിമർശനം ഉണ്ട്. പ്രസരണ വിതരണ ശൃംഖല സമ്മർദ്ദത്തിൽ ആയതാണ് ഇതിന് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കെഎസ്ഇബി വ്യക്തമാക്കി. വേനൽ കടുത്തതോടെയാണ് സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചത്. എല്ലാ ആളുകളും എസിയും ഫാനും തുടർച്ചയായി ഉപയോഗിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു.
ALSO READ:കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ, ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, ഇന്നത്തെ കാലാവസ്ഥ
പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡ് ആയ 117.1 6 ദശലോഷം യൂണിറ്റും എത്തിയിരുന്നു. വൈകുന്നേരം ആറുമണിക്കും പത്തുമണിക്കും ഇടയിലാണ് വൈദ്യുതി ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ഇത് 6033 എന്ന റെക്കോർഡിലേക്കും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൈകിട്ട് ആറുമണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതായത് പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരി പെട്ടി, വാഷിംഗ് മെഷീൻ, എസി തുടങ്ങിയ വൈദ്യുതി അമിതമായി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറുമണിക്ക് ശേഷം ഒഴിവാക്കാനാണ് കെഎസ്ഇബി നൽകിയിരിക്കുന്ന നിർദേശം. അത്തരത്തിൽ എസിയുടെ ഉപയോഗത്തിലും ചില നിർദ്ദേശങ്ങൾ കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നുണ്ട്. എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിച്ചും അനാവശ്യമായി ലൈറ്റുകളും മറ്റ് വൈദ്യുത ഉപയോഗങ്ങളും ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു. ഇവയെല്ലാം പിന്തുടരുന്നത് പിക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സാധിക്കും എന്നും ഉയർന്ന വൈദ്യുതി ബില്ല് ഇല്ലാതാക്കാൻ ഉപകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.