Kerala Unemployment : യുവാക്കൾക്ക് ജോലി ഇല്ല! രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം നമ്പർ 1

Kerala Youth Unemployment Rate : 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കളിൽ നടത്തിയ സർവെ പ്രകാരമാണ് കേന്ദ്രം കണക്ക് പുറത്ത് വിട്ടത്. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് ഡൽഹിയാണ്.

Kerala Unemployment : യുവാക്കൾക്ക് ജോലി ഇല്ല! രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കേരളം നമ്പർ 1
Published: 

24 May 2024 | 06:38 PM

ന്യൂ ഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്കിൽ കേരളം ഒന്നമത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്ത് വിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവെയുടെ കണക്കിലാണ് കേരള രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്കിൽ ഒന്നാമതെത്തിയത്. 31.8% ആണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ നിരക്ക്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹിയിലാണ്.  3.1 ശതമാനമാണ് ഡൽഹിയിലെ നിരക്ക്.

2024ൻ്റെ ആദ്യപാദത്തിലെ (ജനുവരി മുതൽ മാർച്ച് വരെ) കണക്കാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്. നഗര മേഖലകളിലുള്ള 15 മുതൽ 29 വരെ പ്രായമുള്ള യുവാക്കൾക്കിടിയിൽ നടത്തിയെ സർവെയുടെ കണക്കാണ് റിപ്പോർട്ടിലുള്ളത്. 17 ശതമാനമാണ് രാജ്യത്തെ ശരാശരി തൊഴിലില്ലായ്മയുടെ നിരക്ക്. ഇതോടെ രാജ്യത്തെ ആകെ തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ പാദത്തെക്കാൾ നേരിയ തോതിൽ വർധനവ് രേഖപ്പെടുത്തി.

ALSO READ : Execution In Kerala: വധശിക്ഷ കാത്ത് 39 പേർ; ആരാച്ചാരില്ലാതെ കേരളത്തിലെ ജയിലുകൾ

നമ്പർ 1 കേരളം!

യുവാക്കളെക്കാളും കേരളത്തിൽ യുവതികളാണ് തൊഴിൽ രഹിതരായിട്ടുള്ളത്. 46.6% ആണ് തൊഴിൽ രഹിതരായ യുവതികളുടെ നിരക്ക്. 24.3 ശതമാനമാണ് യുവക്കാളുടെ നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരായിട്ടുള്ള യുവതികൾ ഉള്ളത് ജമ്മു കശ്മീരാണ്.  48.6% ആണ് കശ്മീരിലെ തൊഴിൽ രഹിതരായിട്ടുള്ള യുവതികളുടെ നിരക്ക്. കേരളമാണ് യുവാക്കളുടെ പട്ടികയിൽ ഒന്നാമതുള്ളത്.

തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ

പട്ടികയിൽ കേരളത്തിന് താഴെയായി ജമ്മു കശ്മീർ (28.2%), തെലങ്കാന (26.1%), രാജസ്ഥാൻ (24%), ഒഡീഷ (23.3%) എന്നിങ്ങനെയാണുള്ളത്. പുരുഷന്മാരുടെ പട്ടികയിൽ കേരളത്തിന് താഴെയായി ബിഹാർ (21.2%), ഒഡീഷ (20.6%), രാജസ്ഥാൻ (20.6%), ഛത്തീസ്ഡഢ് (19.6%) എന്നിങ്ങനെയാണ്. സ്ത്രീകളുടെ കണക്കിൽ കശ്മീരും കേരളവും കഴിഞ്ഞാൽ പട്ടികയിലുള്ളത് ഉത്തരാഖണ്ഡ് (39.4%), തെലങ്കാന (38.4%), ഹിമാചൽ പ്രദേശ് (35.9%) എന്നിങ്ങിനെയാണ്.

കറൻ്റ് വീക്കിലി സ്റ്റാറ്റസിൻ്റെ (CWS) അടിസ്ഥാനത്തിലാണ് സർവെ നടത്തിയിരിക്കുന്നത്. നിശ്ചിത ആഴ്ചയിൽ ഒരു മണിക്കൂർ പോലും തൊഴിൽ ലഭ്യമല്ലാത്തവരെയാണ് സർവെ പ്രകാരം തൊഴിൽരഹിതരായി കണക്കാക്കിയിരിക്കുന്നത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്