AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Alert: വെന്തുരുകി കേരളം! സംസ്ഥാനത്ത് താപനില 41 ഡി​ഗ്രി വരെയാകാം; അതീവ ജാ​ഗ്രത നിർദ്ദേശം

Kerala Weather Alert Today: താപനില 40 ഡിഗ്രി വരാൻ ഉയരാൻ സാധ്യതയുള്ളതിനാൽ ഇന്ന് കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കൊല്ലം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുൻ നിശ്ചയിച്ചപ്രകാരമുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ഉത്തരവിൽ പറയുന്നു.

Kerala Weather Alert: വെന്തുരുകി കേരളം! സംസ്ഥാനത്ത് താപനില 41 ഡി​ഗ്രി വരെയാകാം; അതീവ ജാ​ഗ്രത നിർദ്ദേശം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 24 Apr 2026 | 06:05 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 °C വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും ഉയരാൻ സാധ്യതയുണ്ട്.

അതുപോലെ തന്നെ കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമാനമായ സാഹചര്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ALSO READ: ചുട് കഠിനം; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

അതേസമയം താപനില 40 ഡിഗ്രി വരാൻ ഉയരാൻ സാധ്യതയുള്ളതിനാൽ ഇന്ന് കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കൊല്ലം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുൻ നിശ്ചയിച്ചപ്രകാരമുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ഉത്തരവിൽ പറയുന്നു.

ചൂട് കഠനമാകുന്നതോടെ സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, മാതൃ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജാണ് അവധി പ്രഖ്യാപിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ചയ്ത്തേക്ക് അവധി നൽകിയത്. അതേസമയം അങ്കണവാടി പ്രവർത്തനങ്ങൾ പതിവ് പോലെ തുടരും. കുട്ടികൾക്ക് ആവശ്യമുള്ള സപ്ലിമെൻ്ററി ന്യുട്രീഷൻസ് വീടുകളിൽ എത്തിച്ച് നൽകാനാണ് നിർദ്ദേശം.

സംസ്ഥാനത്ത് മഴ എവിടെ?

അതേസമയം, കനത്ത ചൂടിനിടയിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരവും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും പകൽ സമയത്ത് ചൂട് വളരെ കൂടുതലാണ്. ഇന്ന് ഒമ്പത് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നിലനിൽക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 27ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ ജാ​ഗ്രത നിർദ്ദേശമുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജാ​ഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us