Kerala Rain Alert Today: സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്

Kerala Weather Alert Today: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert Today: സംസ്ഥാനത്ത് 2 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്

Rain Alert

Published: 

04 Oct 2025 | 07:21 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിൽ എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (04/10/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read:സാമിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തു; പിന്നാലെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി

അതേസമയം കാലവർഷം പിൻവാങ്ങിയതിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതോടെ തുലാവർഷം കനക്കാനാണ് സാധ്യത. തുലാവർഷം തുടങ്ങും മുൻപേ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതും ഇക്കുറി, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Follow Us
Related Stories
Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യും? ചൂടിന് ആശ്വാസം; മുന്നറിയിപ്പുകൾ ഈ ജില്ലകളിൽ
Sabarimala Padi Pooja: ബുക്കിംഗ് മറിച്ചു നൽകുന്നു? ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണം; ഹൈക്കോടതി
Mammootty: ‘മമ്മൂട്ടി എത്തിയതോടെ പദ്ധതി കൂടുതൽ ശ്രദ്ധ നേടി, അതാണ് കാണേണ്ടത്’; സൈബർ ആക്രമണത്തെ തള്ളി പി രാജീവ്
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുനേരെ കല്ലേറ്; കേസെടുത്ത് റെയിൽവേ പോലീസ്
സൗഹൃദം ഉപേക്ഷിച്ചതിൽ പക” വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Kerala Government: ജോലി അഞ്ച് ദിവസം മാത്രം, പെൻഷൻ പ്രായം 60; സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ, നടപ്പിലാക്കുന്നത് എന്ന്?
ചൂടത്ത് കൂളാകാൻ ബട്ടർ സ്കോച്ച് ഐസ്ക്രീം വീട്ടിലുണ്ടാക്കാം! ഈസി റെസിപ്പി
ഓറഞ്ച് തൊലി കളയല്ലേ, അടിപൊളി കറിയുണ്ടാക്കാം
സ്റ്റീല്‍ പാത്രം നിറംമങ്ങിയോ? തിളക്കം വര്‍ധിപ്പിക്കാനിതാ ടിപ്പ്‌
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ പഴം വിഴുങ്ങിയാൽ പോരാ
ചൂടിന് നല്ലത്! പനനൊങ്ക് ആസ്വദിച്ച് കെ. സുരേന്ദ്രന്‍
വയനാട് തുരങ്കപാത നിർമ്മാണം: ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി നിര്‍വഹിച്ചപ്പോള്‍
പെരുമ്പളം പാലത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസ് യാത്ര ചെയ്തപ്പോള്‍
വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ഇറങ്ങിയപ്പോൾ