Mumbai Weather: മുംബൈ-ബെംഗളൂരു യാത്രകള്‍ വേണ്ട; വെന്തുരുകും, യെല്ലോ അലര്‍ട്ടുമുണ്ട്
Rising Temperatures Mumbai and Bengaluru Face Yellow Alert: ഉഷ്ണതരംഗ മുന്നറിയിപ്പുകളാണ് നിലവില്‍ കാലാവസ്ഥ വകുപ്പ് മുംബൈയില്‍ നല്‍കുന്നത്. മുംബൈയിലെ സമീപകാല ചൂടില്‍ സംഭവിച്ചത് അഭൂതപൂര്‍വമായ വളര്‍ച്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പകല്‍ 10 മണി മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.
മുംബൈ: കനത്ത ചൂടില്‍ വലഞ്ഞ് നഗരവാസികള്‍. രാജ്യത്തെ പ്രമുഖ നഗരങ്ങളായ മുംബൈയിലും ബെംഗളൂരുവിലും രേഖപ്പെടുത്തുന്നത് റെക്കോഡ് ചൂട്. ഇരുനഗരങ്ങളിലും താപനില ഉയരാന്‍ തുടങ്ങിയതോടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രികാലങ്ങളിലും ഈര്‍പ്പവും ചൂടും ഇടകലര്‍ന്ന് വരുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മുംബൈ കാലാവസ്ഥ
40 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് മുംബൈയിലെ കാലാവസ്ഥ പോകുന്നത്. മുംബൈയുടെ തീരദേശ മേഖലകളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 37 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സാധാരണയേക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്. പകല്‍ സമയത്തുള്ള താപനില ഉയരുന്നതിന് അനുസരിച്ച് രാത്രികാലങ്ങളിലും കനത്ത ചൂടാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.




ഉഷ്ണതരംഗ മുന്നറിയിപ്പുകളാണ് നിലവില്‍ കാലാവസ്ഥ വകുപ്പ് മുംബൈയില്‍ നല്‍കുന്നത്. മുംബൈയിലെ സമീപകാല ചൂടില്‍ സംഭവിച്ചത് അഭൂതപൂര്‍വമായ വളര്‍ച്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പകല്‍ 10 മണി മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം. മുംബൈ, താനെ, പാല്‍ഘര്‍ തുടങ്ങിയ മേഖലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ബെംഗളൂരു കാലാവസ്ഥ
കര്‍ണാടകയുടെ പല ഭാഗങ്ങളിലും താപനിലയില്‍ റെക്കോഡ് വര്‍ധനവ് സംഭവിക്കുന്നുണ്ട്. കര്‍ണാടകയുടെ വടക്കന്‍ ജില്ലകളിലാണ് ചൂട് ക്രമാതീതമായി ഉയരുന്നത്. ഇതില്‍ കലബുറഗിയിലാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. 44-45 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ അനുഭവപ്പെടുന്ന ചൂട്.
Also Read: Mumbai Weather: ചൂടോട് ചൂട്…മുംബൈ നഗരം ചുട്ടുപൊള്ളുന്നു; മെര്‍ക്കുറി 36 ഡിഗ്രിയില്‍
ബെംഗളൂരുവില്‍ താരതമ്യേന തണുപ്പുണ്ടെങ്കിലും വേനല്‍ രൂക്ഷമാകുന്നതിന്റെ എല്ലാ വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത് 35.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. 2026ല്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു ഇത്. ബെംഗളൂരുവിലെ താപനില 40 ഡിഗ്രിയിലേക്ക് ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.
ഏറ്റവും പുതിയ കാലാവസ്ഥ
Mainly clear sky in city and suburbs.
Maximum & Minimum temperatures likely to be around 36 deg. C. and 25 deg. C.जिल्हानिहाय हवामान अंदाज व चेतावणीसाठी कृपया https://t.co/jw7yrf9chD भेट घ्या. pic.twitter.com/VspIObPF1K
— Regional Meteorological Center,Mumbai (@RMC_Mumbai) April 29, 2026