Kerala Weather Update:എരിപൊരി ചൂട് ഇന്നുകൂടി… നാളെ മുതൽ മഴ തകർക്കുമോ? മുന്നറിയിപ്പുള്ള ജില്ലകൾ ഇതെല്ലാം
Kerala weather forecast for the coming days: ഇന്ന് തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും മൂടികെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ചൂട് ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം അന്തരീക്ഷം മേഘാവൃതം ആവുകയും മഴയ്ക്കുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

Kerala Rain Alert (2)
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ ഉയർന്ന അന്തരീക്ഷതാപനില അതി കഠിനമായി ഉയരുന്നതായാണ് റിപ്പോർട്ട്. ഇതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പുകൾ എത്തുന്നു. ഉയർന്ന താപനിലയും ഈർപ്പവും ചേർന്നതാണ് നിലവിലെ സംസ്ഥാനത്തെ കാലാവസ്ഥ.
കേരളത്തിൽ ഉടനീളം നാളെ മുതൽ മഴപെയ്യാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ഉള്ളത്. ഇതിനു മുന്നോടിയായെന്നോണം ഇന്ന് തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും മൂടികെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ചൂട് ശക്തമായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം അന്തരീക്ഷം മേഘാവൃതം ആവുകയും മഴയ്ക്കുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് വെതർമാൻ കേരള റിപ്പോർട്ട് ചെയ്യുന്നു.
നാളെ മുതൽ എവിടെയെല്ലാം മഴ
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെമുതൽ കേരളത്തിൽ ഉടനീളം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്ന ജില്ലകളിലാണ് നാളെ മഴ പെയ്യാൻ സാധ്യതയുള്ളത്.
Also Read – കൊടും ചൂടിൽ വലഞ്ഞ് കേരളം, ആശ്വാസ മഴ ഇനിയെന്ന്?
28-ാം തീയതി ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ലക്ഷദ്വീപിലും നേടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തുടർന്ന് 29, 30 തീയതികളിലും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ രണ്ടു ദിവസങ്ങളിലും ലക്ഷദ്വീപിൽ മഴയുണ്ടാകില്ല.
ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങൾ നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉച്ച സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ചൂടുമൂലമുള്ള ദാഹം ഒഴിവാക്കാൻ കൂടുതൽ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.