AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഉച്ചത്തിരിഞ്ഞ് ഇടിവെട്ടി മഴ പെയ്യും; ഈ ജില്ലകാർ കരുതിയിരിക്കുക

Kerala Weather Latest Update: നാളെ മുതലാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിക്കുന്നത്. ഉച്ചതിരിഞ്ഞ് അന്തരീക്ഷം മേഘാവൃതമാകാനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും മധ്യ-തെക്കൻ ജില്ലകളിലും മഴ കൂടുതൽ കടുക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Kerala Weather Update: ഉച്ചത്തിരിഞ്ഞ് ഇടിവെട്ടി മഴ പെയ്യും; ഈ ജില്ലകാർ കരുതിയിരിക്കുക
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Oct 2026 | 02:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, നാളെ മുതലാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിക്കുന്നത്. ഉച്ചതിരിഞ്ഞ് അന്തരീക്ഷം മേഘാവൃതമാകാനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും മധ്യ-തെക്കൻ ജില്ലകളിലും മഴ കൂടുതൽ കടുക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോടെ മഴ, മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിലെ കാലാവസ്ഥ

വരും ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

04 നാളെ- ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

05 തിങ്കൾ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

06 ചൊവ്വ: ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ ഏഴിന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ വളരെ വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്താൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്.

മഴ പെയ്യുന്ന സമയത്തും മേഘാവൃതമായ അന്തരീക്ഷത്തിലും തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കും. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഉയരമുള്ള മരങ്ങൾക്ക് കീഴിൽ നിൽക്കുന്നത് അതീവ അപകടകരമാണ്. മരങ്ങളിൽ മിന്നലടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിനുള്ളിലാണെങ്കിലും ടിവി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കുക.

English Summary:

IMD issues rainfall with thunder alert for Kerala today evening. Check list of affected districts and lightning safety guidelines in Malayalam.

 

Follow Us