Kerala Weather Update: കാലവർഷം കലിതുള്ളി! സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Kerala Weather Latest Update Today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: കാലവർഷം കലിതുള്ളി! സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

പ്രതീകാത്മക ചിത്രം

Updated On: 

02 Jun 2026 | 06:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നു. വരും ദിവസങ്ങളിൽ ഇതിൻ്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

ALSO READ: കാലവര്‍ഷം പടിവാതില്‍ക്കല്‍; ഇനി ഓറഞ്ച് അലര്‍ട്ടുകളുടെ നാളുകള്‍; വരുന്നത് കനത്ത മഴ

കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതിനാലും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലും, കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ ആഞ്ചാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഒരു കാരണവശാലും മേൽപ്പറഞ്ഞ മേഖലകളിൽ മത്സ്യബന്ധനം പാടില്ല.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, നാളെയോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ജൂൺ മൂന്ന് (ബുധൻ): ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ

ജൂൺ നാല് (വ്യാഴം): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

ജൂൺ അഞ്ച് (വെള്ളി): ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട്

ജൂൺ രണ്ട് (ചൊവ്വ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂൺ മൂന്ന് (ബുധൻ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജൂൺ നാല് (വ്യാഴം): പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജൂൺ അഞ്ച് (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്

പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കുക

മേൽപ്പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക.

കാലവർഷം എത്തി?

അടുത്ത 3 – 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.

English Summary:

Kerala Weather Latest Update Today On June 2, 2026. The IMD has sounded a yellow alert in 10 districts across Kerala as pre-monsoon showers intensify. All other districts are expected to receive heavy rainfall accompanied by lightning and Thunder.

Follow Us
Related Stories
Aranmula Vallasadya 2026: പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള; വള്ളസദ്യക്ക് ഇന്ന് മുതൽ തുടക്കം, ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട് കിടപ്പുമുറിയിൽ ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ
Kerala Weather Update: മഴ ഇന്ന് എങ്ങോട്ടേക്ക്… സംസ്ഥാനത്ത് ഇന്നും യെല്ലോ അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പ്
Kerala School Holiday: പിള്ളേരേ കളി കാണട്ടെന്നേ… ലോകകപ്പ് ഫൈനൽ സംസ്ഥാനത്ത് ഈ സ്കൂളുകൾക്ക് തിങ്കളാഴ്ച്ച അവധി
VD Satheesan vs KSU: കെ.എസ്.യു മുഖ്യമന്ത്രി തർക്കം; കെ.പി.സി.സി പ്രസിഡൻ്റിനെ കണ്ട് അലോഷ്യസ് സേവ്യർ, പ്രതികരിച്ച് കെ.സി വേണു​ഗോപാലും
Bengaluru-Ernakulam Vande Bharat: ബെംഗളൂരു മലയാളികൾക്ക് തകർപ്പൻ ഓണസമ്മാനം! വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി
തൈര് കഴിക്കാൻ ശരിയായ സമയം ഏതാണ്?
മുട്ട കേടായതാണോ എന്ന് അറിയണോ? ഇങ്ങനെ ചെയ്ത് നോക്കൂ
വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?
കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല