AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഇടവിട്ട് പെരുമഴ, കൂടെ ശക്തമായ കാറ്റും; ഓറഞ്ച് അലർട്ട് മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് 11 ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. 

Kerala Weather Update: ഇടവിട്ട് പെരുമഴ, കൂടെ ശക്തമായ കാറ്റും; ഓറഞ്ച് അലർട്ട് മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 08 Jun 2026 | 06:50 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ജില്ലകളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ സാധ്യത മുൻനിർത്തി അലർട്ട് നൽകിയത്. മറ്റ് 11 ജില്ലകൾക്ക് യെല്ലോ അലർട്ടാണ്.

മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ജൂൺ 8: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ജൂൺ 9: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

ജൂൺ 8: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ജൂൺ 9: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

ജൂൺ 10: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജൂൺ 11: കണ്ണൂർ, കാസർഗോഡ്

ALSO READ: ഇടിമിന്നലോട് കൂടിയ കനത്ത മഴ വരുന്നു, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ജൂൺ 8ന് വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളോട് ചേർന്ന കടൽ ഭാഗങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ,മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം , അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കൂടാതെ, ഇന്ന് മുതൽ സോമാലിയ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഇടുക്കിയിൽ രാത്രി യാത്ര നിരോധനം

തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചത്. ജില്ലാ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

English Summary:

Kerala Weather Update Today, June 8. IMD Issues Orange Alert for Kozhikode, Kannur and Kasaragod districts Due to Heavy Rainfall Warning. A yellow alert has been issued for the other 11 districts. Central Meteorological Department has also announced that fishing should not be allowed off the Kerala-Lakshadweep-Karnataka coasts until June 9.

Follow Us