AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ചൂട് കനക്കുന്നു, മഴ വഴിമാറുന്നു; ശിവരാത്രിക്ക് ശേഷം മാറ്റമുണ്ടാകുമോ? ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: സംസ്ഥാനത്ത് ഒരിടത്തും ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് അറിയിച്ചു. ആകാശം തെളിഞ്ഞു നിൽക്കുന്നതിനാൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ചൂട് വർദ്ധിപ്പിക്കും. പല ജില്ലകളിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് രേഖപ്പെടുത്തുന്നത്.

Kerala Weather Update: ചൂട് കനക്കുന്നു, മഴ വഴിമാറുന്നു; ശിവരാത്രിക്ക് ശേഷം മാറ്റമുണ്ടാകുമോ? ഇന്നത്തെ കാലാവസ്ഥ
Kerala WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Feb 2026 | 06:04 AM

തിരുവനന്തപുരം: കേരളത്തിൽ വേനൽ ദിനംപ്രതി (Kerala Weather Update) കടുക്കുകയാണ്. സാധാരണ ഫെബ്രുവരി മാസത്തിൽ അനുഭവപ്പെടാറുള്ളതിനേക്കാൾ ഉയർന്ന ചൂടാണ് നിലവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. മഴയ്ക്കുള്ള സാധ്യതകളോ മുന്നറിയിപ്പുകളോ വരുന്ന ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടില്ല. പല ജില്ലകളിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് രേഖപ്പെടുത്തുന്നത്.

നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 38°C മുതൽ 40°C വരെ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് ചൂടിന്റെ തീവ്രത കൂടുതൽ അനുഭവപ്പെടാനുള്ള സാധ്യത കാണുന്നത്. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് അറിയിച്ചു. ആകാശം തെളിഞ്ഞു നിൽക്കുന്നതിനാൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ചൂട് വർദ്ധിപ്പിക്കും.

ALSO READ: ആശ്വാസ മഴയ്ക്ക് സാധ്യത? പക്ഷേ ചൂടിന് ശമനമില്ല; ഇന്നത്തെ കാലാവസ്ഥ

മഴ ഇനി എപ്പോൾ?

കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തിൽ ഫെബ്രുവരി മാസം മുഴുവൻ ഇത്തരത്തിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. സാധാരണയായി ശിവരാത്രിക്ക് ശേഷമുള്ള വേനൽമഴയ്ക്കായി മലയാളികൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

Follow Us