Kerala Weather Update: മഴയ്ക്ക് പിന്നാലെ വെയിലുണ്ടേ… മുന്നറിയിപ്പുകളിൽ മാറ്റം, കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert: കേരളത്തിൽ നാളെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Kerala Weather Update: മഴയ്ക്ക് പിന്നാലെ വെയിലുണ്ടേ... മുന്നറിയിപ്പുകളിൽ മാറ്റം, കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

26 Jan 2026 | 02:21 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ നാളെ (ജനുവരി 27) വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ഇന്ന് നാല് മണിക്കുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ജനുവരി 28 മുതൽ 30 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ജനുവരി 26, 27: വടക്കു കിഴക്കൻ അറബിക്കടൽ, വടക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ജനുവരി 27, 28: ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം, ശ്രീലങ്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജനുവരി 29, 30: കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ