AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: വെയിലാണെങ്കിലും മഴ പിന്നാലെയുണ്ട്; ശ്രദ്ധിക്കേണ്ടത് ആ ദിവസം, കാലാവസ്ഥ പ്രവചനം ഇങ്ങനെ….

Kerala Rain Alert: കേരളത്തിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്കും ചില ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഡിസംബർ 5 മുതൽ ഡിസംബർ 9 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പ്രവചനം.

Kerala Weather Update: വെയിലാണെങ്കിലും മഴ പിന്നാലെയുണ്ട്; ശ്രദ്ധിക്കേണ്ടത് ആ ദിവസം, കാലാവസ്ഥ പ്രവചനം ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 05 Jan 2026 | 02:20 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായി മാറിയിട്ടില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്കും ചില ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതേസമയം ശബരിമലയിൽ മഴ മുന്നറിയിപ്പ് നൽകിട്ടില്ല. ഡിസംബർ ഏഴ് വരെ നിലക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

 

മഴ മുന്നറിയിപ്പ്

 

ഡിസംബർ 5 – എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴ മുന്നറിയിപ്പ് ഇല്ല.

ഡിസംബർ 6 – എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴ മുന്നറിയിപ്പ് ഇല്ല.

ഡിസംബർ 7 – എല്ലാ ജില്ലകളിലും വെള്ള അലർട്ട് – മഴ മുന്നറിയിപ്പ് ഇല്ല.

ഡിസംബർ 8 – പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ​ഗ്രീൻ അലർട്ട് – നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

ഡിസംബർ 9 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട് – ശക്തമായ മഴയ്ക്ക് സാധ്യത – പത്തനംതിട്ട, ഇടുക്കി

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഡിസംബർ 5 മുതൽ ഡിസംബർ 9 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിലായിരിക്കും കാറ്റ് വീശുക.

Follow Us