Kerala Weather Update: ചൂടില്‍ കുരുങ്ങും; കേരളത്തില്‍ ഉയര്‍ന്ന താപനില, മഴ പെയ്യുമോ?
IMD Issues Heat Wave Warning for April 12 Sunday in Kerala: 3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് സാധാരണയില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ളത്. ഈര്‍പ്പത്തിന്റെ കുറവ് നേരിട്ട് ചൂട് ശരീരത്തില്‍ പതിക്കുന്നതിന് കാരണമാകും. വയനാട്, ഇടുക്കി ജില്ലകളിലൊഴികെ എല്ലായിടത്തും കനത്ത ചൂടിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ വേനല്‍ തുടരും. അടുത്ത പത്ത് ദിവസത്തേക്ക് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിന്റെ പല ഭാഗങ്ങളിലും പകല്‍ സമയത്ത് ചൂട് ഉയരുകയാണ്. ഇതേതുടര്‍ന്ന് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ചൂടിനോടൊപ്പം വേനല്‍മഴയ്ക്കുള്ള സാധ്യതയും വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന താപനിലയായ 39 ഡിഗ്രി സെല്‍ഷ്യസാണ്. കൊല്ലം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂടും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താനാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.
3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് സാധാരണയില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ളത്. ഈര്‍പ്പത്തിന്റെ കുറവ് നേരിട്ട് ചൂട് ശരീരത്തില്‍ പതിക്കുന്നതിന് കാരണമാകും. വയനാട്, ഇടുക്കി ജില്ലകളിലൊഴികെ എല്ലായിടത്തും കനത്ത ചൂടിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കുന്നു.
Also Read: Kerala Heatwave Alert: കേരളത്തില്‍ മെര്‍ക്കുറി ലെവല്‍ ഉയരുന്നു, ചൂടില്‍ വലയും; ഇവ ശ്രദ്ധിക്കാം
വേനല്‍മഴ ആശ്വാസമാകുമോ?
വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വിവിധഭാഗങ്ങള്‍ മഴ ലഭിച്ചു. വേനല്‍മഴ എത്തുന്നത് ഇടിമിന്നലോടെയായിരിക്കും. ഇതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.