ഇരുട്ടത്ത് ഉണ്ട്, ചൂടത്ത് ഉറങ്ങണം; മഴ പത്തിനേ എത്തൂ | Kerala Weather September 8 Latest IMD warning
Kerala Weather September 8 Latest Update: സംസ്ഥാനത്ത് ഇന്നും പൊതുവിൽ മഴയില്ല, ചൂട് തുടരും. ഇനി സെപ്റ്റംബർ 10ന് മാത്രമാണ് ശക്തമായ മഴ ഉണ്ടാകുക എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ മഴ എത്തുന്നത് വരെ ചൂട് വളരെ കൂടുതലായിരിക്കുകയും ചെയ്യും. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

Kerala Weather September 8 Afternoon Update
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പൊതുവിൽ മഴയില്ല, ചൂട് തുടരും. ഇനി സെപ്റ്റംബർ 10ന് മാത്രമാണ് ശക്തമായ മഴ ഉണ്ടാകുക എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ മഴ എത്തുന്നത് വരെ ചൂട് വളരെ കൂടുതലായിരിക്കുകയും ചെയ്യും. കേരളത്തിൽ ഇന്നും (08/09/2026) നാളെയും (09/09/2026) ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടങ്ങളിൽ ചൂടിന് ആശ്വാസം ഉണ്ടാകും. സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 12ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ഉണ്ടാകും.
കടുത്ത ചൂട് കണക്കിലെടുത്ത് ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടക്കം പ്രതീക്ഷിക്കാം. അതിനാൽത്തന്നെ ഇരുട്ടത്ത് ഉണ്ട്, ചൂടത്ത് ഉറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. അതേസമയം കേരളത്തിലെ പൊതു സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി കാസറഗോഡ് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.
Also Read: എ.സി വക്കേണ്ടി വരുമോ?; കൊടും ചൂടിൽ വിയർത്ത് കേരളം, വില്ലനാകുന്നത് ‘സൂപ്പർ എൽ നിനോ’
സെപ്റ്റംബർ 10 മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ എത്തുന്നതോടെ ചൂട് കുറയും എന്ന ആശ്വാസത്തിൽ വരുംമണിക്കൂറുകൾ തള്ളിനീക്കേണ്ടിവരും.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യമാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11am മുതൽ 3pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം എന്നാണ് പ്രധാന നിർദേശം.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളും അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തി, കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം, കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
സ്കൂളുകളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കണം, വിനോദ സഞ്ചാരത്തിൽ കുട്ടുകൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക തുടങ്ങിയവയും നിർദേശങ്ങളിൽപ്പെടുന്നു.
English Summary
There is no rain in Kerala today, and the heat will continue. The Meteorological Department has warned that heavy rains will occur only on September 10. The heat will be very high until this rain arrives. The Central Meteorological Department has said in its updated advisory issued this afternoon that high temperatures (3 to 4˚C higher than normal) are likely to rise in Kerala today and tomorrow. There will be heavy rain in Alappuzha and Ernakulam districts on September 10, and a yellow alert has been issued in these areas that day.