AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം, നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അ‌ലർട്ട്

Kerala Weather Update today October 3: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ്, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നതിനാൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather Update: ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ മാത്രം, നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അ‌ലർട്ട്
Kerala Weather Update October 3Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 03 Oct 2026 | 06:41 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ്, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ ഒരു ജില്ലയിലും നിലവിലില്ല. എന്നാൽ നാളെ മൂന്ന് ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നതിനാൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (04/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിലാണ് യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച (05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച (06/10/2026) ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ALSO READ: ബാ​ഗ് പിടിക്കാൻ കൊടുക്കല്ലേ..! പ്രിയദർശിനിയിലെ തിരക്കിന്റെ മറവിൽ കവർച്ചാസംഘം!

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

04/10/2026 മുതൽ 06/10/2026 വരെ തീയതികളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണ് എന്ന് അ‌ധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നറിയിപ്പിനൊപ്പം അ‌ധികൃതർ നൽകിയിട്ടുണ്ട്.

English Summary

Only isolated, light rainfall is expected in various parts of the state today. Isolated rain is likely in the districts of Thiruvananthapuram, Kollam, Pathanamthitta, Idukki, Thrissur, Malappuram, Kozhikode, Alappuzha, Ernakulam, Kannur, Kasaragod, and Kottayam. A ‘Yellow Alert’ has been issued for the districts of Pathanamthitta, Kottayam, Idukki, and Ernakulam due to the possibility of heavy rain tomorrow.

Follow Us