AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇടിമിന്നലോടെ പേമാരിയെത്തുന്നു! ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala rain Alert on 8 October: ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന്( ബുധൻ ) കേന്ദ്രകാലാവസ്ഥ വകുപ്പ്(central weather forecast) 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Kerala Rain Alert: ഇടിമിന്നലോടെ പേമാരിയെത്തുന്നു! ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Kerala Rain AlertImage Credit source: Tv9 Network
ashli
Ashli C | Published: 08 Oct 2025 06:35 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു(Kerala weather Update). ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ ഇന്ന്( ബുധൻ ) കേന്ദ്രകാലാവസ്ഥ വകുപ്പ്(central weather forecast) 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു(Yellow Alert). കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ(Kerala Rain Alert) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കൂടാതെ ഇടിമിന്നൽ ജാഗ്രത നിർദേശവും(Thunderstorm warning) പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു(08/10/2025)മുതൽ വെള്ളിയാഴ്ച(11/10/2025) വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും(Kerala Weather Forcast) 30kmph മുതൽ 40kmph വരെ വേഗത്തിൽ ശക്തമായ കാര്യം സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ഇടിമിന്നൽ അപകടം സൃഷ്ടിക്കും. ഇവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ ആകാശത്ത് കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ ‌സ്വീകരിക്കേണ്ടതാണ്.

ഇടിമിന്നലിന്റെ (Thunder Storm Alert) ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഇടിമിന്നൽ ഉള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്, ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയും അരുത്. ഇടിമിന്നൽ ഉള്ള സമയത്ത് വാഹനത്തിന് അകത്തുതന്നെ തുടരുന്നതാണ് നല്ലത്.