AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather alert: ആലിപ്പഴ മഴയ്ക്ക് സാധ്യതയോ? മുന്നറിയിപ്പിൽ മഞ്ഞ കണ്ടുതുടങ്ങി… ഇനി ചൂട് കുറയുമോ?

Record Heat, Sudden Rains, and Hailstorms at Kerala: കാലാവസ്ഥ മോഡലുകൾ അനുസരിച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആണ് കാലവർഷം ആദ്യം എത്തുക. മെയ് 18 മുതൽ 25 വരെ ഇതിന് സാധ്യതയുണ്ട്. തുടർന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് മുന്നേറും. മെയ് 25 മുതൽ ജൂൺ ഒന്നു വരെയുള്ള കാലയളവിൽ കേരളത്തിലും തമിഴ്നാട്ടിലും കാലവർഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വരവോടെ തെക്കൻ ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Kerala Weather alert: ആലിപ്പഴ മഴയ്ക്ക് സാധ്യതയോ? മുന്നറിയിപ്പിൽ മഞ്ഞ കണ്ടുതുടങ്ങി… ഇനി ചൂട് കുറയുമോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 25 Apr 2026 | 02:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുക്കുന്ന സാഹചര്യത്തിൽ ആശ്വാസമായി മഴ മുന്നറിയിപ്പ് എത്തുന്നു. വരുന്ന ദിവസങ്ങളിൽ വേനൽ മഴ എത്തുമെന്നാണ് പുതിയ മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്ക് പുറമേ യെല്ലോ അലർട്ട് കൂടി കണ്ടു തുടങ്ങിയിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. നാളെ ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കാസർഗോഡ് എന്നീ ജില്ലകളിൽ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും മഴ പെയ്തേക്കാം. വരും ദിവസങ്ങളിൽ അതായത് 28 മുതൽ വേനൽമഴ എത്തിത്തുടങ്ങും എന്നാണ് കരുതുന്നത്. 29-ാം തീയതി കാസർഗോഡ് കണ്ണൂർ ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് ഉള്ളത്.

ചൂടും മഴയും ആലിപ്പഴവും

രാജ്യത്തുടനീളം ഉള്ള കാലാവസ്ഥ പ്രവചനാതീതമായി തുടരുകയാണ്. ഇതിനിടെ ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഒരേസമയം ഹീറ്റ് അതേസമയം ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതിനുപുറമേ ആലിപ്പഴമഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇത് വേനൽക്കാല യാത്രകളെ കാര്യമായി ബാധിക്കും എന്ന് അധികൃതർ വ്യക്തമാക്കുന്നു.

കാലവർഷം നേരത്തെയോ

ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ നേരത്തെ എത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ സൂചിപ്പിക്കുന്നത്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിട്ടുണ്ട് എന്നാണ് വിവരം. ഇത് ശക്തമായി കൃഷിയെയും മനുഷ്യ ജീവിതത്തെയും ബാധിക്കുന്നതിനിടയിലാണ് കാലവർഷ സാധ്യതയെ പറ്റിയുള്ള വാർത്തകൾ എത്തുന്നത്.

Also Read – വരും മണിക്കൂറിൽ നേരിയ മഴ? ചൂടിന് ആശ്വാസമാകുമോ; കാലാവസ്ഥ മുന്നറിയിപ്പ്

കാലാവസ്ഥ മോഡലുകൾ അനുസരിച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആണ് കാലവർഷം ആദ്യം എത്തുക. മെയ് 18 മുതൽ 25 വരെ ഇതിന് സാധ്യതയുണ്ട്. തുടർന്ന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് മുന്നേറും. മെയ് 25 മുതൽ ജൂൺ ഒന്നു വരെയുള്ള കാലയളവിൽ കേരളത്തിലും തമിഴ്നാട്ടിലും കാലവർഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ വരവോടെ തെക്കൻ ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂടിന് കാരണം എല്ലിനോ പ്രതിഭാസം ആണെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്ത് ഉഷ്ണതരംഗം: കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

സംസ്ഥാനത്ത് ചൂട് റെക്കോർഡ് വേഗത്തിൽ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ഉഷ്ണതരംഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പൊതുജനങ്ങൾക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നടപ്പിലാക്കാൻ ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനമായി.

  • ഉഷ്ണതരംഗ മുന്നറിയിപ്പുള്ള സമയങ്ങളിൽ പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ ട്രയലുകൾ തുടങ്ങിയവയ്ക്ക് കർശന നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തും.
  • മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുടിവെള്ളവും ഒ.ആർ.എസ് സൗകര്യവുമുള്ള തണ്ണീർ പന്തലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകും.
  • തിരഞ്ഞെടുത്ത ആശുപത്രികളിൽ സൂര്യാഘാതമേറ്റവർക്കായി പ്രത്യേക ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് ആരംഭിക്കും.
  • സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളെയും സ്കൂളുകളെയും ചൂട് പ്രതിരോധിക്കുന്ന കെട്ടിടങ്ങളാക്കി മാറ്റും. കൂൾ റൂഫ്, പ്രത്യേക വെന്റിലേഷൻ സാങ്കേതികവിദ്യ എന്നിവ ഇതിനായി ഉപയോഗിക്കും.

Follow Us