AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kozhikode Jaundice Death: ആശങ്കയിൽ കോഴിക്കോട്; മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു, നിസാരമല്ല ജാ​ഗ്രതവേണം

Kozhikode Jaundice Death Update: രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്നാണ് ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് സ്മിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Kozhikode Jaundice Death: ആശങ്കയിൽ കോഴിക്കോട്; മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു, നിസാരമല്ല ജാ​ഗ്രതവേണം
പ്രതീകാത്മക ചിത്രം, സ്മിഷാദ്Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 25 Apr 2026 | 09:11 AM

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് (Kozhikode Jaundice Death) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവാവ് മരിക്കുന്നത്. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്നാണ് ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് സ്മിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച സ്മിഷാദിനെ പെട്ടെന്നുതന്നെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ആലപ്പുഴയിൽ മൂർഖന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം എന്നാലെന്ത്?

രക്തത്തിലെ ബിലിറൂബിൻ എന്ന പദാർത്ഥത്തിന്റെ അളവ് കൂടുന്നത് മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നത്തെയാണ് ബിലിറൂബിൻ എന്ന് വിളിക്കുന്നത്. ചൂട് കൂടുന്നതിനൊപ്പം കൂടുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം.

ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുകയും ഇത് മൂലം മഞ്ഞപ്പിത്തം ഉണ്ടാവുകയും ചെയ്യുന്നു. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനും ജീവന് ഭീഷണിയാകാനുമുള്ള സാധ്യത ഏറെയാണ്. അതിനാൽ കൃത്യസമയത്ത് രോ​ഗം കണ്ടെത്തി ചികിത്സിക്കുകയാണ് ഏക പ്രതിവിധി.

മഞ്ഞപ്പിത്തെ എങ്ങനെ പകരും ?

മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും മലിനമായ ജലം ശരീരത്തിലെത്തുകയും അതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എന്ന രോഗകാരിയുമാണ് മഞ്ഞപ്പിത്തതിന് പ്രധാന കാരണം. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ ശരീരത്തിനുള്ളിൽ എത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ രോ​ഗങ്ങളും പകരുന്നത് വെള്ളിത്തിലൂടെ തന്നെയാണ്. വെള്ളം മലിനമായാൽ അതുവഴി ഭക്ഷണവും മലിനമാവും. കൂടാതെ മഞ്ഞപ്പിത്തമുള്ള ഒരു രോഗി ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതിലൂടെയും രോ​ഗം പകരാം.

ലക്ഷണങ്ങൾ എന്തെല്ലാം

ശരീരത്തിൽ രോഗാണ് പ്രവേശിച്ചു കഴിഞ്ഞ് രണ്ട് മുതൽ ഏഴ് ആഴ്ചയ്ക്കകം മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ക്ഷീണം, ഛർദി, ചില സാഹചര്യത്തിൽ വയറുവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയും ലക്ഷണങ്ങളാണ്.

രോ​ഗം കൂടുമ്പോഴാണ് കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുന്നത്. രോ​ഗം വന്ന് അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണ്ടുതുടങ്ങൂ. അപ്പോൾ മാത്രമാണ് മിക്കവരും ഇത് മഞ്ഞപ്പിത്തമാണെന്ന് തിരിച്ചറിയുന്നത്. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ശരീരത്തിൽ മഞ്ഞനിറം വരുന്നത്. ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴെ ചികിത്സ തേടിയാൽ ഭേദമാക്കാൻ കഴിയുന്ന രോ​ഗമാണിത്. എന്നാൽ രോ​ഗം വഷളായാൽ ജീവന് തന്നെ ഭീഷണിയായേക്കാം.

Follow Us