AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: വരും മണിക്കൂറിൽ നേരിയ മഴ? ചൂടിന് ആശ്വാസമാകുമോ; കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Update Today: വടക്കൻ കേരളത്തിലെ പല ഭാ​ഗങ്ങളിലും ഇന്നലെ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തെ 10 ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംസാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Kerala Weather Update: വരും മണിക്കൂറിൽ നേരിയ മഴ? ചൂടിന് ആശ്വാസമാകുമോ; കാലാവസ്ഥ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 25 Apr 2026 | 06:37 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി (Kerala Weather Update Today) മഴ മുന്നറിയിപ്പും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. വടക്കൻ കേരളത്തിലെ പല ഭാ​ഗങ്ങളിലും ഇന്നലെ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തെ 10 ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംസാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ALSO READ: ചുട്ടുപൊള്ളി കേരളം; രാത്രിയില്‍ പോലും രക്ഷയില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

സംസ്ഥാനത്ത് ചൂട് അതികഠിനം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 °C വരെയും, തൃശൂർ ജില്ലയിൽ 40 °C വരെയും റിപ്പോർട്ട് ചെയ്തേക്കാം.

കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

പാലക്കാട്, തൃശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഔദ്യോഗിക ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാൻ തീരുമാനമായി. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുക്കും. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊജുജനങ്ങൾ കർശന മുൻകരുതലുകൾ പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള നിലവിലെ സാഹചര്യം യോഗത്തിൽ വിലയിരുത്തും. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാകും ചർച്ച ചെയ്യുക. അസഹനീയമായ ചൂട് കാരണം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആളുകൾക്ക് സൂര്യഘാതം ഏറ്റിട്ടുണ്ട്. രാത്രിയും പകലും ഒരുപോലെ സഹിക്കാനാകാത്ത വിധം ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.

 

Follow Us