AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: നേരിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസം, റെഡ് അലർട്ട് തുടരുന്നു

Kerala Weather Update Today After Noon: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് നിലവിൽ. എന്നാൽ തീരദേശങ്ങളിൽ കള്ളക്കടൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്. റെഡ് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് തീരപ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതും ഉയർന്നതുമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീര്‍ദേശത്ത് പ്രത്യേക ജാഗ്രത വേണം.

Kerala Weather Update: നേരിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസം, റെഡ് അലർട്ട് തുടരുന്നു
Kerala Weather Update September 27 After NoonImage Credit source: PTI
Amal KV
Amal KV | Updated On: 27 Sep 2026 | 03:31 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് നിലവിൽ. എന്നാൽ തീരദേശങ്ങളിൽ കള്ളക്കടൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്. റെഡ് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് തീരപ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതും ഉയർന്നതുമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീര്‍ദേശത്ത് പ്രത്യേക ജാഗ്രത വേണം.കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് സെപ്റ്റംബർ 28 രാവിലെ 10.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ആണ് പ്രവചനം. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത ആവശ്യമുള്ള തീര പ്രദേശങ്ങൾ

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

Also Read: പനി ബാധിതരുടെ എണ്ണം ഉയരുന്നു: പ്രതിരോധ നടപടികൾക്ക് സർക്കാർ; മന്ത്രിതല യോഗം ചേരും

തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 രാവിലെ 10.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാകണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാ മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടി നിർത്തി സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം ഉറപ്പാക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഈ സമയത്ത് ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

English Summary

Light rain is forecast for the state today as well. Currently, a Green Alert is in effect for all districts. However, a warning regarding Kallakkadal (swell surges) remains in force for coastal areas; the Meteorological Department has issued a Red Alert for these regions.

Follow Us