Kerala Weather Update: കുടയെടുത്തോ… മഴ വരുന്നുണ്ട്, കൊടുംചൂടിൽ 12 ജില്ലകൾ; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: കുടയെടുത്തോ... മഴ വരുന്നുണ്ട്, കൊടുംചൂടിൽ 12 ജില്ലകൾ; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

11 Apr 2026 | 06:40 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ഏപ്രിൽ 12, 13 തീയതികളിൽ ‌തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് നൽകിയിട്ടുള്ളത്. ഏപ്രിൽ 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: ചൂട് കുറയുമോ അതോ കൂടുമോ? ഇന്ന് എവിടെല്ലാം മഴ പെയ്യും; കാലാവസ്ഥ പ്രവചനം ഇങ്ങനെ

മഴ പെയ്തേക്കുമെങ്കിലും വിവിധയിടങ്ങളിൽ താപനില ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഇടുക്കി, വയനാട് എന്നിവ ഒഴിക്കെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‍ർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചിക പ്രകാരം, കോന്നി, മൂന്നാർ, കളമശ്ശേരി, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.

Follow Us
എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?
പനീർ നല്ലതാണ്.. പക്ഷെ നിങ്ങൾക്കു കഴിക്കാമോ?
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്