AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: ചൂട് കുറയുമോ അതോ കൂടുമോ? ഇന്ന് എവിടെല്ലാം മഴ പെയ്യും; കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Rain Alert Today Evening: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 13ാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

Kerala Rain Alert: ചൂട് കുറയുമോ അതോ കൂടുമോ? ഇന്ന് എവിടെല്ലാം മഴ പെയ്യും; കാലാവസ്ഥ പ്രവചനം ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 10 Apr 2026 | 01:58 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കടക്കുന്നതിനൊപ്പം തന്നെ ആശ്വസമായി വേനൽമഴ (Kerala Rain Alert today) എത്തുന്നു. കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന 13ാം തീയതി വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ വരുന്നുണ്ട്, പക്ഷേ ഈ ജില്ലകൾ ചുട്ടുപൊള്ളും; ഇന്നത്തെ കാലാവസ്ഥ

എന്നാൽ സംസ്ഥാനത്ത് ഓരോ ദിവസവും ശക്തമായ ചൂട് കൂടുകയാണ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും, കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.

ചൂട് കൂടുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്താണ് സൂര്യരശ്മികൾക്ക് തീവ്രത ശക്തമാകുന്നത്.

അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയത്ത് ഒഴിവാക്കി വെയിൽ കുറഞ്ഞ വൈകുന്നേരത്തേക്ക് മാറ്റുക.

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുക. ദിവസവും 3-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

കഫീൻ അടങ്ങിയ ചായ, കാപ്പി, മദ്യം, അമിതമായി മധുരം ചേർത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും.

Follow Us