Kerala Rain Alert: മഴ പോയിട്ടില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാറ്റും ഇടിമിന്നലും ശക്തമാകും

Kerala on Alert Heavy Rains Batter State Today Yellow Alert in Four Districts: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇടിമിന്നലും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

Kerala Rain Alert: മഴ പോയിട്ടില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാറ്റും ഇടിമിന്നലും ശക്തമാകും

മഴ

Edited By: 

Arun Nair | Updated On: 26 Apr 2026 | 03:37 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വിവിധ ജില്ലകളില്‍ മഴ കനക്കും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. എന്നാല്‍ വേനല്‍മഴ ആശ്വാസം പകരുമ്പോഴും സംസ്ഥാനത്ത് താപനില വര്‍ധിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്.

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, പാലക്കാട്, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കി പത്ത് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.

ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇടിമിന്നലും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

Also Read: Kerala Weather Update: മഴ വരുന്നു! ഈ ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; ചൂട് കുറയുമോ

ഉയർന്ന താപനില മുന്നറിയിപ്പ്

താപനില ഉയരും

വേനല്‍മഴ എത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കനത്ത ചൂടിനെ തുടര്‍ന്ന് ഉണ്ടായേക്കാം. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍.

 

 

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്